മെ​സി​ക്ക് ഇ​തി​ഹാ​സ​താ​രം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ഉ​പ​ദേ​ശം.

ബു​വ​നോ​സ് ആ​രി​സ്: ലോ​ക​ക​പ്പി​ന് ത​യാ​റെ​ടു​ക്കു​ന്ന അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ സ്റ്റാ​ർ ല​യ​ണ​ൽ മെ​സി​ക്ക് സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ ഇ​തി​ഹാ​സ​താ​രം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ഉ​പ​ദേ​ശം. മെ​സി​യോ​ട് ക​ളി ആ​സ്വ​ദി​ക്കാ​നും ക​ള​ത്തി​ൽ ഒ​ന്നും തെ​ളി​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഡീ​ഗോ. അ​ർ​ജ​ന്‍റീ​ന​യു​ടെ കി​രീ​ട പ്ര​തീ​ക്ഷ​ക​ൾ ചു​മ​ലി​ലേ​റ്റു​ന്ന മെ​സി​യു​ടെ സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ് മ​റ​ഡോ​ണ​യു​ടെ വാ​ക്കു​ക​ൾ.

ക​ളി തു​ട​രാ​നാ​ണ് ഞാ​ൻ മെ​സി​യോ​ട് പ​റ​യു​ന്ന​ത്. ക​ളി ആ​സ്വ​ദി​ക്കു​ക. ലോ​ക​ക​പ്പ് ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ലും ഇ​ല്ലെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ളെ അ​ദ്ദേ​ഹം മ​റ​ന്നു​ക​ള​യേ​ണ്ട​തു​ണ്ട്- മ​റ​ഡോ​ണ പ​റ​ഞ്ഞു. മെ​സി ഒ​ന്നും തെ​ളി​യി​ക്കേ​ണ്ട​തി​ല്ല. കോ​ച്ച് യോ​ർ​ഗെ സാം​പോ​ളി​യെ എ​നി​ക്ക​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​ളീ​ശൈ​ലി എ​ങ്ങ​നെ​യെ​ന്നും അ​റി​യി​ല്ല. എ​ന്നാ​ൽ ടീ​മി​ലെ ഒ​രു​പാ​ട് ക​ളി​ക്കാ​രെ എ​നി​ക്ക​റി​യാം. അ​വ​ർ എ​ല്ലാം സ​മ​ർ​പ്പി​ക്കു​മെ​ന്നും ബോ​ധ്യ​മു​ണ്ടെ​ന്നും മ​റ​ഡോ​ണ വ്യ​ക്ത​മാ​ക്കി. അ​ർ​ജ​ന്‍റീ​ന​യ്ക്ക് ന​ല്ല കി​രീ​ട സാ​ധ്യ​ത​യു​ണ്ട്. എ​ങ്കി​ലും അ​വ​രെ ഫേ​വ​റി​റ്റു​ക​ളാ​യി കാ​ണു​ന്നി​ല്ല. കാ​ര​ണം ഫേ​വ​റി​റ്റു​ക​ൾ ഒ​രി​ക്ക​ലും ജ​യി​ക്കി​ല്ലെ​ന്നും മ​റ​ഡോ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു. 1986ൽ ​മ​റ​ഡോ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ർ​ജ​ന്‍റീ​ന അ​വ​സാ​ന​മാ​യി ലോ​ക​ക​പ്പ് നേ​ടി​യ​ത്.

തൊ​ട്ട​ടു​ത്ത ലോ​ക​ക​പ്പി​ൽ ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ക്കാ​നും മ​റ​ഡോ​ണ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ 2014 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ അ​ട​ക്കം സു​പ്ര​ധാ​ന വേ​ദി​ക​ളി​ൽ മെ​സി​ക്കു കീ​ഴി​ലെ അ​ർ​ജ​ന്‍റീ​ന ടീം ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. സ​മ്മ​ർ​ദ്ദ നി​മി​ഷ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ മെ​സി​ക്കാ​വു​ന്നി​ല്ല എ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​സി​ക്ക്  ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​റ​ഡോ​ണ രം​ഗ​ത്തെ​ത്തി​യ​ത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar