നിര്‍ഭയ കേസ്, തുലാസിലാടുന്ന നീതി. പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റുന്നതിന് സ്റ്റേ;

ഒരു പ്രതിയുടെ ദയാഹരജി നിലനില്‍ക്കുന്നതിനാലാണ് കോടതി സ്‌റ്റേ.
ഡല്‍ഹി. ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റുന്നതിന് സ്റ്റേ; ശിക്ഷ നടപ്പിലാക്കില്ലെന്ന് ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ട് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.. പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം 22-ന് ശിക്ഷ നടപ്പിലാക്കരുതെന്നാണ് ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പുറപ്പെടുവിപ്പിച്ച മരണവാറണ്ട് ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍ ഒരു ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണ്. ജനുവരി 22-ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ ദയാഹര്‍ജി ഫയല്‍ ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇതുവരെയായി ഇത് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജറായ സീമ കുശ്വാഹ വാദിച്ചു. ദയാഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ ശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്നും അവര്‍ വാദിച്ചിരുന്നു. നിലവില്‍ പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിക്ക് കൈമാറുന്നതിനായി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലായതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് പുതിയ മരണവാറന്റ് വേണ്ടിവരും. വധശിക്ഷയ്ക്കു വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിംഗാണ് ദയാഹര്‍ജി നല്‍കിയത്. കേസില്‍ പ്രതികളായ മുകേഷ് സിംഗ് (32) വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിംഗ് (31), പവന്‍ ഗുപ്ത (25) എന്നീ നാല് പ്രതികളെയും ജനുവരി 22 ന് രാവിലെ തൂക്കിലേറ്റാനാണ് കോടതി നേരത്തെ ഉത്തരവിട്ടത്. ജനുവരി ഏഴിന് ഡല്‍ഹി കോടതി പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
0 Comments