വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവോ.

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയ്ക്ക് ആര്‍ എസ് എസുമായുള്ള ബന്ധം എന്താണ്. സംഘടനയ്ക്കുള്ളിലെ വിഭാഗീയത എവിടം വരെയായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇത്തരം വിഷയങ്ങള്‍ വിവാദമായതിനാല്‍ അവയുടെ നിജസ്ഥിതി പ്രവാസലോകത്തിന്റെ ചീഫ് എഡിറ്ററോട് വിലയിരുത്തുകയാണ് സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആന്റണി കോയിക്കര.

എന്താണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘടന എന്ന് അറിയുന്നതിന്ന് 2019 സെപ്റ്റംബര്‍ 15 ലേക്ക് പോവേണ്ടതുണ്ട്. അന്നാണ് കോട്ടയത്തെ കുറുപ്പുംതറയിലെ ഒരു പാരലല്‍ കോളേജില്‍ ഈ സംഘടനയുടെ രൂപീകരണ യോഗം ചേരുന്നത്. ഞ്ഞാനടക്കം എഴുപത്തിരണ്ട് പേരാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. ആ യോഗത്തിന്റെ സംഘാടകരില്‍ ഒരാളായ ഞാനായിരുന്നു അദ്ധ്യക്ഷന്‍. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും സവിസ്തരം പരിചയപ്പെടുത്തിയപ്പോള്‍ സൂചിപ്പിച്ച ഒരു കാര്യം ഉണ്ട്, ജനാധിപത്യത്തിലൂന്നി ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും സംഘടനയെ യാതൊരു കാരണവശാലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ആലയില്‍ കെട്ടില്ല എന്നും, മറ്റൊരു പാര്‍ട്ടിയുടെ കൊടിക്കൊപ്പവും ഈ പ്രസ്ഥാനത്തിന്റെ കൊടി കൂട്ടിക്കെട്ടില്ല എന്നും ഞ്ഞാന്‍ അന്ന് ഊന്നിപ്പറഞ്ഞിരുന്നു.

അറുപത് വയസ്സ് പിന്നിട്ട എല്ലാ ഇന്ത്യക്കാര്‍ക്കും ഏറ്റവും ചുരുങ്ങിയത് പതിനായിരം രൂപ പ്രതിമാസ പെന്‍ഷന്‍ നടപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, ഗ്രാമ/വാര്‍ഡ് സഭകളില്‍ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കുക, തുടര്‍ന്ന് നിയമ മാര്‍ഗ്ഗത്തിലൂടെ കോടതിയെ ഇടപെടുത്തികൊണ്ട് ലക്ഷ്യം നേടുക എന്നിട്ടും ലക്ഷ്യം നേടാനാവുന്നില്ലെങ്കില്‍ ജനകീയ കോടതികളായ തെരഞ്ഞെടുപ്പുകളെ നേരിട്ടുകൊണ്ട് ലക്ഷ്യം സാക്ഷാല്‍ക്കരിക്കുക, ഇതായിരുന്നു ഞ്ഞാന്‍ അവതരിപ്പിച്ച പ്രവര്‍ത്തന മാര്‍ഗ്ഗരേഖ. അതില്‍ നിന്നും ഒരു അടി പിറകോട്ട് പോയിട്ടില്ല ഇനി പോവുകയുമില്ല ആന്റണി കോയിക്കര പറഞ്ഞു.

അന്ന് വിനോദ് കെ ജോസ് പ്രസിഡന്റ് ആയും ആന്റണി കോയിക്കര സെക്രട്ടറിയായും, അനൂപ് ഖജാന്‍ജിയായും നിലവില്‍ വന്ന ഏഴംഗ കമ്മിറ്റി സ്ഥാപക അംഗങ്ങള്‍ ആക്കിക്കൊണ്ട് ഒക്ടോബര്‍ മാസത്തില്‍ 230/IV/2019 എന്ന രജിസ്റ്റര്‍ നമ്പറില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ പ്രസ്തുത സംഘടനയുടെ ബൈലോ രെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തിയ വിനോദ് കെ ജോസ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് മാത്രം പിന്തുടര്‍ച്ചാവകാശം കിട്ടുന്ന രീതിയിലാണ് അതിനെ രൂപപ്പെടുത്തിയിരുന്നത് എന്നത് മറ്റ് പവര്‍ത്തകര്‍ക്കിടയില്‍ തുടക്കത്തില്‍ തന്നെ ഏറെ അലോസരമുളവാക്കിയിരുന്നു.

എന്തുകൊണ്ടാണ് താങ്കള്‍ മാറിനിന്നത്.
ഇതിനിടയിലാണ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ബിബിന്‍ ചാക്കോ, കോട്ടയത്തെ ബിസിനസ്‌കാരനായ ബിജു എം ജോസഫ് എന്നിവര്‍ പ്രസിഡന്റ് ആയ വിനോദ് കെ ജോസിനെ സ്വാധീനിച്ചുകൊണ്ട് ബൈലോയ്ക്ക് വിരുദ്ധമായി ട്രസ്റ്റില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതും, പരമാധികാരികളായി ഭരണകാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ട്ത്..
ട്രസ്റ്റിലെ മറ്റ് രണ്ട് അംഗങ്ങളായ റോയ് മുട്ടാര്‍, അനന്ദകുമാര്‍ എന്നിവര്‍ ആന്റണി കോയിക്കരക്കൊപ്പം ഇതിനെ ചോദ്യം ചെയ്യുകയും ട്രസ്‌ററ് മെമ്പര്‍മാരായ ഏഴ് പേരും സൈലന്റ് ആയിരിക്കണമെന്നും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്ന് ശഠിക്കുകയും ചെയ്തു. അതിന്റെ പേരില്‍ മേല്‍പ്പറഞ്ഞ മൂവരെയും ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് വിനോദും കൂട്ടരും ചേര്‍ന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. ആ ഒരേയൊരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിയമപരമായി 230/4/2019 എന്ന സംഘടനയ്ക്ക് ഇപ്പോള്‍ നിയമസാധുത ഇല്ല.


എപ്പോഴാണ് ഈ വിവാദ നടപടികള്‍ ഉണ്ടായത്.
ആന്റണിയ്ക്ക് ശേഷം സെക്രട്ടറി പദവിയില്‍ എത്തിയ ജോസ് തോംസണ്‍ എന്നയാളെയും ഇതേ കാരണം കൊണ്ട് തന്നെ പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.
അതിന് ശേഷം ഏക വനിതാ സെന്‍ട്രല്‍ കമ്മിറ്റിയംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി ഒട്ടേറെ പേര്‍ സംഘടനയിലെ മൂവര്‍ സംഘത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ പത്ത് മാസങ്ങള്‍ക്കുള്ളില്‍ പുറത്താക്കപ്പെട്ടു.
ഇതിനിടയില്‍ കഴിഞ്ഞ ആറ് മാസത്തോളമായി പ്രസ്തുത സംഘടന പുതിയ ബൈലോ തയ്യാറാക്കിക്കൊണ്ടേയിരിക്കുകയാണ്. അതും പറഞ്ഞ് അണികളെ കൂടെ നിറുത്തിയിരിക്കുകയാണ്. ഒരിക്കലും പൂര്‍ത്തിയാക്കാന്‍ ആകാത്ത കഥ പോലെ.


ഇപ്പോള്‍ ആ വിഭാഗത്തിന്റെ പ്രവര്‍ത്തനവും സജീവമല്ലേ

ഈ റിപ്പോര്‍ട്ട് തയ്യാറാക്കികൊണ്ടിരിക്കുമ്പോള്‍
OIOP 230/4/2019 എന്ന സംഘടനയിലെ ഇപ്പോഴുള്ള ഇരുപത് അംഗ സെന്‍ട്രല്‍ കമ്മിറ്റിയിലെ പതിനേഴ് പേര്‍ ഒത്തുചേര്‍ന്ന് സംഘടനയ്ക്കുള്ളിലെ ജനാധിപത്യത്തിന് വേണ്ടി വീണ്ടും കലാപക്കൊടി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഞ്ഞാന്‍ ആവശ്യപ്പെട്ടിരുന്ന ഗ്രൂപ്പിസം ഇല്ലാത്ത ജനാധിപത്യ രീതി അംഗീകരിക്കാത്തിടത്തോളം കാലം പ്രസ്തുത സംഘടന പിളര്‍ന്നുകൊണ്ടേയിരിക്കും. അതാണ് സത്യം.

നിങ്ങളുടെ വിഭാഗത്തിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കാമോ.


ഞ്ഞാനും,റോയ് മുട്ടാര്‍,അനന്താകുമാര്‍ എന്നിവര്‍ ഭരണഘടനാസമിതി അംഗങ്ങളായി പ്രാദേശിക ജില്ലാ സംസ്ഥാന തലങ്ങളില്‍ പ്രത്യേകം പ്രത്യേകം One India One Pension സംഘടനകള്‍ കേന്ദ്ര സംഘടനയുടെ പോഷക സംഘടനകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്രകാരം കേരളത്തില്‍ മാത്രം 1200 നടുത്ത് OIOP കള്‍ രജിസ്റ്റര്‍ ചെയ്യപ്പെടും.
ഓരോ സംഘടനയിലും നൂറ് പേരെങ്കിലും ആകുന്ന മുറയ്ക്ക് പ്രാദേശിക ഓഫീസുകളും OIOP പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടി ചാരിറ്റി പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
ജയരാജ് നാട്ടിക, തമ്പി കൊടുങ്ങല്ലൂര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നുമുള്ള നാല്‍പ്പതോളം പേരുടെ നേതൃത്വത്തില്‍ 77/4/2020 എന്ന രജിസ്റ്റര്‍ നമ്പറില്‍ ഇവരുടെ കേന്ദ്ര സംഘടന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.പത്തിലധികം പ്രാദേശിക ഘടകങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.


എന്താണ് നിങ്ങളുടെ വിഭാഗം മുന്നോട്ട് വെക്കുന്ന പ്രത്യേകത.
ഗ്രൂപ്പിസം ഇല്ലാത്ത സുതാര്യ ജനാധിപത്യം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ സംഘടന എന്നാണ് ഇതിന്റെ അണിയറ ശില്‍പികള്‍ അവകാശപ്പെടുന്നത്. താഴെ തലങ്ങളില്‍ നിശ്ചിത ശതമാനം പേരെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുത്തശേഷം ഇവരില്‍നിന്നും അവസാന ഘട്ടത്തില്‍ നറുക്കെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്ന ഇവരുടെ പ്രത്യേകരീതി അവരുടെ അവകാശവാദത്തെ സാധൂകരിക്കുന്നതുമാണ്. വെറും ഒരു വര്‍ഷകാലാവധിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഇവരെ വേണ്ടിവന്നാല്‍ വോട്ടിങ്ങിലൂടെ തിരിച്ചുവിളിക്കാനുള്ള അവകാശവും ( Right to call back ) ആയിരക്കണക്കിന് വരുന്ന വിവിധ ട്രസ്റ്റുകളിലെ അംഗങ്ങളുടെ വേദിയായ കേന്ദ്രസമിതിയ്ക്ക് നല്‍കിയിരിക്കുന്നു എന്നതും ഇവരുടെ സുതാര്യത വര്‍ധിപ്പിക്കുന്നു.
ഓരോ രജിസ്‌ട്രേഷന് കീഴിലും അന്‍പത് ട്രസ്റ്റ് അംഗങ്ങള്‍ ആകുന്ന മുറയ്ക്ക് രണ്ട് ദിവസത്തെ അന്നൗന്‍സ്‌മെന്റ്, പോസ്റ്റര്‍, നോട്ടീസ്, പത്രസമ്മേളനം, ഇന്ത്യന്‍ ഭരണഘടനയെപ്പറ്റിയും OIOP യെ പ്പറ്റിയുമുള്ള ബോധവല്‍ക്കരണം, ഇരുപത് രൂപ വിലയുള്ള രണ്ട് വര്‍ഷ മെമ്പര്‍ഷിപ് വിതരണം എന്നിവ അതാത് പ്രദേശങ്ങളില്‍ നടത്തും.
ഇന്നത്തെ സുപിരഭാതം പത്രത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് താങ്കളുടെ പ്രസ്താവന ഉണ്ടല്ലോ.

77/4/2020 എന്ന മ്പറില്‍ പോഷക സംഘടനകളായി രജിസറ്റ്# ചെയ്യപ്പെടുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ഘടകങ്ങളിലെ മെമ്പര്‍മാര്‍ ആരെങ്കിലും സ്വതന്ത്രരായി മത്സരിക്കുന്ന പക്ഷം അവരെ സംഘടനയുടെ കുടുംബാംഗത്തെപ്പോലെ കണ്ട് ഉപാധികളോടെ പിന്തുണക്കും എന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ അദ്ദേഹം വളച്ചൊടിച്ച് അനുകൂലമാക്കി പ്രസിദ്ധീകരിച്ചതാണ്. ഇതിനെതിരം സംഘടന നിയമ നടപടികള്‍ സ്വീകരിക്കും.
സംഘടന ആര്‍ എസ് എസിന്റെ സൃഷ്ടി ആണെന്നതിനെക്കുറിച്ചുള്ള അഭിപ്രായം
ഇതിലും വലിയ ആരോപണങ്ങള്‍ നേരിടാനിരിക്കുന്നതേയുള്ളു. പ്രഥമ യോഗം നടന്ന കോട്ടയത്തെ ഹാളിലേക്ക് വലത്കാല്‍ എടുത്തുവെച്ചപ്പോള്‍ ആദ്യമായി എന്നെ പരിചയപ്പെട്ട ആള്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. എന്റെ പ്രസംഗം മുഴുവന്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തിയാണ് തിരിച്ചുപോയത്.സംഘടനയുടെ ജനസ്വീകാര്യതയില്‍ വിറളി പിടിച്ച ഇടത് വലത് സംഘടനകളും ഉദ്യാഗസ്ഥരും മാധ്യമങ്ങളും ഒറ്റക്കെട്ടായി നടത്തുന്ന വ്യാജ പ്രചാരണം മാത്രമാണ് ഇതെല്ലാം. പൊതുജനം അവജ്ഞയോടെ തള്ളിക്കളയും ഇവയെല്ലാം. രാജ്യത്തെ അവശ ജനവിഭാഗത്തിന് പ്രതീക്ഷനല്‍കുന്ന ഈ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുക തന്നെചെയ്യും. വിമര്‍ശനങ്ങള്‍ ഞ്ഞങ്ല്‍ക്കുള്ള കരുത്തായി മാറും. അലസരായി പോവുന്ന അണികളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കും ആന്റണി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar