ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ്


കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ കേരളീയ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ വി.എസ്. അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി.എസ്. ഹര്‍ജി നല്‍കിയത്. എന്നാല്‍ റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അച്ചുതാനന്ദന്റെ ആവശ്യം.പ്രസ്തുത കേസിന്റെ പിന്നാലെ കൂടിയ വി.എസിന് സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ തന്നെ എതിരു നില്‍ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഏറ്റവും കൂടുതല്‍ ഈ കേസ് രാഷ്ട്രീയ പരമായ നേട്ടത്തിനു വിനിയോഗിച്ച പാര്‍ട്ടിയാണ് ഇടതു പക്ഷം. മുസ്ലിം ലീഗിനെ അടിക്കാനുള്ള വടിയാക്കി ഐസ്‌ക്രീം കേസിനെ എടുത്തുപയോഗിച്ച ഇടതു പക്ഷം തന്നെ പ്രസ്തുത കേസിന് സഹായകമായ നിലപാട് സ്വീകരിക്കുന്നത് വരും നാളുകളിലെ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമാകും.
കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിനു തെളിവില്ല. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചതുമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കേസ് അവസാനിപ്പിച്ചതിനെതിരെയാണ് വി.എസ്. ഹര്‍ജി നല്‍കിയത്. മുസ്ലീം ലീഗിനെതിരെ കിട്ടിയ ആയുധമാക്കി ഐസ്‌ക്രീം പാര്‍ലര്‍ കേസിനെ വളര്‍ത്തിക്കൊണ്ടു വന്നവര്‍ തന്നെ കേസില്‍ നിന്നും പ്രതിയെന്ന് ആരോപിക്കപ്പെട്ട നേതാവിന് ക്‌ളീന്‍ ചിറ്റ് നല്‍കുന്ന രംഗം ഏറെ രാഷ്ട്രീയ പശ്ചാത്തലമുള്ളതാണ്.തെരുവില്‍ പ്രസ്തുത കേസ് കത്തിച്ചെടുത്ത അണികളുടെ മുഖത്ത് നിരാശ പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് കത്തിപ്പടരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് അന്നെ മുസ്ലീം ലീഗും കോണ്‍ഗ്രസും പറഞ്ഞിരുന്നു. എന്നാല്‍ വി.എസും പാര്‍ട്ടിയും സര്‍വ്വ ആയുധവും എടുത്ത് കുഞ്ഞാലിക്കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കമ്യീണിസ്റ്റ് പാര്‍ട്ടി മലപ്പുറം ചുവപ്പിക്കാന്‍ വരെ ആയുധമാക്കിയ പ്രസ്തുത കേസില്‍ ആരോപണ വിധേയനായി അവതരിപ്പിച്ച നേതാവിന് പാര്‍ട്ടി തന്നെ കുട പിടിച്ച് രക്ഷപ്പെടുത്തുകയാണ് ഈ നിലപാടിലൂടെ. ഈ നിലപാട് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വിജയവും ഇടതിന്റെ പാപ്പരത്തവുമാണെന്നാണ് മാധ്യമ നിരീക്ഷകരുടെ വിലയിരുത്തല്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar