പന്ത്രണ്ടാമത് പാം അക്ഷര തൂലിക കഥാ പുരസ്‌കാരം പ്രഖ്യാപിച്ചു

ദുബൈ:സി.പി ചെങ്ങളായി രചിച്ച പഴയപ്പം എന്ന കഥക്ക് പന്ത്രണ്ടാമത് പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു. രണ്ടാം സ്ഥാനം രഞ്ജിത് വാസുദേവന്റെ ആല്‍മരത്തിലെ കാക്കയും, മൂന്നാം സ്ഥാനം മനു ജോസഫിന്റെ ബെഞ്ചമിന്റെ സുവിശേഷം അദ്ധ്യായം ഒന്നുമുതല്‍ എന്ന കഥയും സ്വന്തമാക്കി.സി പി ചെങ്ങളായി കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി സ്വദേശിയാണ് മേഘങ്ങളില്‍ നിന്നും ഭൂമിയിലേക്ക് എന്ന കഥാസമാഹാരവും തേനെഴുത്ത് ഓര്‍മ്മകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ കണ്ടശാംകടവ് സ്വദേശിയായ രഞ്ജിത്ത് വാസുദേവന്‍, ദുബായ് ഗള്‍ഫ് ന്യൂസില്‍ എഡിറ്റോറിയലില്‍ ജോലിചെയ്യുന്നു.ഗ്രാമവാതില്‍ (നോവല്‍) നിഷ്‌കളങ്കന്‍ (കഥാസമാഹാരം) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ് മനുജോസഫ് കടലിനോട് കഥപറഞ്ഞൊരാള്‍ (കവിതാസമാഹാരം) ഒരു ദയാവധത്തിന്റെ ഓര്‍മയ്ക്ക് കഥാസമാഹാരം എന്നിവ പുറത്തിറക്കിയിട്ടുണ്ട്.
കഥാകൃത്ത് അര്‍ഷാദ് ബത്തേരി ജൂറി ചെയര്‍മാനുമാനും പോള്‍ സബാസ്റ്റ്യന്‍, ഡേവിസ് പുലിക്കാട്ടില്‍, സലീം അയ്യനത്ത് എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര സമിതിയാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar