കൃപേഷിന്റെ കുടുംബം അടച്ചുറപ്പുള്ള ഭവനത്തിലേക്ക് കാലെടുത്ത് വെച്ചു.

കാസര്‍ഗോഡ്: കൃപേഷിന്റെ ഓര്‍മ്മകള്‍ അലയടിച്ചു നിന്ന അന്തരീക്ഷത്തില്‍ കൃപേഷിന്റെ കുടുംബം അടച്ചുറപ്പുള്ള ഭവനത്തിലേക്ക് കാലെടുത്ത് വെച്ചു.പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങിയത് നാല്‍പ്പത് ദിവസംകൊണ്ടാണ്. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മാണം. പാലുകാച്ചല്‍ ചടങ്ങില്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍,ഹക്കിം കുന്നില്‍ എന്നിവര്‍ പങ്കെടുത്തു. വീടിന്റെ താക്കോല്‍ ഹൈബി ഈഡന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പെരിയ ഇരട്ടക്കൊലപാതക വാര്‍ത്ത പുറത്തു വന്നപ്പോള്‍ കേരളീയ മനസാക്ഷിടെ ഞെട്ടിച്ചത് കൃപേഷിന്റെ വീടായിരുന്നു. ചാര്‍പോളിന്‍ വലിട്ടുകെട്ടി ഉണ്ടാക്കിയ കൊച്ചുവീടിന്റെ സ്വപ്‌നമാണ് കൊലക്കത്തിക്കിരയായതെന്ന അറിവ് കേരളീയ മനസാക്ഷിയെ കുറച്ചൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. ആ നൊമ്പരമാണ് ഹെബി ഈഡന്‍ തുടച്ചുമാറ്റിയത്.കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. ഈ ഒറ്റമുറി വീട്ടിലേക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ വന്നത്. പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം.
ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് പുതിയ വീട്. ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെട്ട 30 ാമത്തെ വീടാണിത്. പ്രവാസി കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടിനോട് ചേര്‍ന്ന് കുഴല്‍ കിണറും നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ രംഗത്തിറങ്ങി വീട്ടിലേക്ക് റോഡും പണിതിട്ടുണ്ട്.ഒരു ഗ്രാമവും കോണ്‍ഗ്രസും നന്മ നിറഞ്ഞ മനുഷ്യരും കൈകോര്‍ത്തുപിടിച്ചാണ് റെക്കാര്‍ഡ് സമയത്തിനകം വീട് യാഥാര്‍ത്ഥ്യമാക്കിയത്.
0 Comments