പുന്നക്കന്‍ മുഹമ്മദ് അലിയടക്കം അഞ്ച് പേര്‍ക്ക് ജനസേവ 19 അവാര്‍ഡ്

ഷാര്‍ജ:അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ തൊണ്ണൂറ്റി അഞ്ചാം ജന്മദിനത്തോടനുബന്ധിച്ചു ഐ.എം.സി.സി കാലവിഭാഗമായ ഷാര്‍ജ ധ്വനി ഒരുക്കുന്ന ഓര്‍മകളില്‍ മുഹമ്മദ് റാഫി എന്ന പരിപാടിയില്‍ വെച്ച് പ്രവാസികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന സേവന രംഗത്തെ പ്രമുഖരായ അഞ്ചുപേരെ ആദരിക്കുന്നു.ഡിസംബര്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചാണ് പരിപാടി. യു എ ഇ യിലെ കലാ സമൂഹ്യ ,സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് പകരം വെക്കാനില്ലാത്ത്പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് ജനമനസ്സുകളില്‍ സ്ഥാനം സ്വന്തമാക്കിയ പൊതുപ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദ്അലി,നാസര്‍ മുഫീദ്(മുഫീദ് പ്രിന്റിങ് പ്രെസ് എം.ഡി), കെ.സി.കെ സലീം വളപട്ടണം(എം ഡി അല്‍ സൂര്‍ ഡോക്യമെന്റേഷന്‍),സീലാന്‍ഡ് മുനീര്‍ എന്ന അബ്ദുല്‍ മുനീര്‍ അബ്ബാസ്, അനീഷ് റഹ്മാന്‍ നീര്‍വേലി എന്നിവരെയാണയാണ് ആദരിക്കുന്നുനത്. ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ ചടങ്ങില്‍ സംബന്ധിക്കും.

0 Comments