സ്വകാര്യ സ്ഥാപന കമ്പനി ജീവനക്കാര്‍ക്കും പോപ്പിനെകാണാന്‍ അവധി പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍.

അബുദബി: കാത്തോലിക്ക അധ്യക്ഷന്‍ ഫ്രാന്‍സിസ് പോപ്പിന്റെ അബുദബിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച എല്ലാ സ്വകാര്യ സ്ഥാപന കമ്പനി ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍. ചൊവ്വാഴ്ച അബുദബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്സ് ലഭിച്ചവര്‍ക്കായിരിക്കും അവധി ലഭിക്കുക. യുഎഇ മാനവ വിഭവശേഷ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത്. മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനാണ് മാര്‍പ്പാപ്പ യുഎഇയിലെത്തുന്നത്.
0 Comments