വെറുപ്പിന്റെയും വിദ്വേശത്തിന്റെയും ആള്‍രൂപമായി സ്വാധി പ്രജ്ഞ സിംഗ്
വെറുപ്പിന്റെയും വിദ്വേശത്തിന്റെയും ആള്‍രൂപമായ സ്വാധി പ്രജ്ഞ സിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെ രാഷ്ട്രീയം മാത്രം സംസാരിക്കുന്ന മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ സ്വാധി പ്രജ്ഞ സിംഗ് താക്കൂര്‍ ഇത്തവണ ബാബറി മസ്ജിദ് പരാമര്‍ശത്തിനെതിരെയാണ് അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് ഖേദമില്ലെന്നും അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു പ്രജ്ഞ സിംഗിന്റെ പ്രസ്താവന.നേരത്തെ തന്റെ ശാപം കൊണ്ടാണ് കര്‍ക്കരെ വെടിയെറ്റു മരിച്ചതെന്ന് സ്വാധി പ്രജ്ഞ സിംഗ് താക്കൂര്‍ പ്രഖ്യാപിച്ചിരുന്നു.
ആജ് തക്ക് ചാനലില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് പ്രജ്ഞ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ എന്തിന് നാം പശ്ചാത്തപിക്കണം. വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തില്‍ ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയര്‍ത്തും. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുമെന്നും അഭിമുഖത്തില്‍ പ്രജ്ഞ സിംഗ് പറഞ്ഞു.
രാജ്യത്തിന്റെ ആത്മാഭിമാനത്തിനായി ഹിന്ദുക്കള്‍ ഉണര്‍ന്നതാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ രാജ്യത്തല്ലാതെ വേറെ എവിടെയാണ് രാമക്ഷേത്രം നിര്‍മിക്കുക പ്രജ്ഞ സിംഗ് ചോദിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരെയും നേരത്തെ പ്രജ്ഞ സിംഗ് പരാമര്‍ശം നടത്തിയിരുന്നു.എന്നാല്‍ സ്വാധി പ്രജ്ഞ സിംഗ് താക്കൂറിനെ അംഗീകരിച്ചുകൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ മഹത്വ വല്‍ക്കരിച്ചുകൊണ്ടും പ്രധാനമന്ത്രി മോദി തന്നെ രംഗത്ത് വന്നത് പലരേയും അതഭുതപ്പെടുത്തിയിരുന്നു. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ രാജ്യത്ത് അസ്ഥിരതയും കലാപവും സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും വേണ്ടത്രജാഗ്രത പുലര്‍ത്തുന്നില്ല എന്നതാണ് പ്രശ്‌നം വഷളാക്കുന്നത്.
0 Comments