ക്വാറന്റയിന്‍ അവസാനിച്ച് വീട്ടിലെത്തിയ പ്രവാസി കുഴഞു വീണ് മരിച്ചു.
മനാമ: നാലുപതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ബഹ്‌റൈനില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി മലയാളി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ദിവസം കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി പി.എം ഷഹീദ് (69) ആണ് ഏവരിലും ഉണങ്ങാത്ത മുറിവും വേദനയും സൃഷ്ടിച്ച് മരണപ്പെട്ടത്. ബഹ്‌റൈനില്‍
42 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുന്പാണ് ഷഹീദ് നാട്ടിലെത്തിയത്. കണ്ണൂര്‍ ധര്‍മ്മശാലയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെയാണ് വളപട്ടണത്തെ വീട്ടിലെത്തിയത്. വൈകുന്നേരം
വീട്ടുകാര്‍ക്കൊപ്പം സംസാരിച്ചിരിക്കെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അല്‍ സഈദിന്റെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
1978ല്‍ കപ്പല്‍ മാര്‍ഗമാണ് ഷഹീദ് ആദ്യമായി ബഹ്‌റൈനിലെത്തിയത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ ഷറഫ് ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായിട്ടായിരുന്നു ആദ്യ ജോലി. 25ാം വയസ്സില്‍ ബഹ്‌റൈനിലെത്തിയ അദ്ധേഹം 25 വര്‍ഷം ഈ കമ്പനിയയില്‍ ജോലി ചെയ്തു. പിന്നീടാണ് 2004ല്‍ റോയല്‍
ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനില്‍ എത്തിയത്?. 60ാം വയസില്‍ വിരമിക്കല്‍ പ്രായം ആയെങ്കിലും ഷഹീദിനോടുള്ള താല്‍പര്യം കാരണം തുടര്‍ന്നും ഇവിടെ ജോലിയില്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനിടെ 2014ല്‍ മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയില്‍നിന്ന്
ഏറ്റുവാങ്ങാനുള്ള ഭാഗ്യവുമുണ്ടായി. ബഹ്‌റൈനിലെത്തി മൂന്നാം വര്‍ഷം മുതല്‍ 20 വര്‍ഷത്തോളം കുടുംബം ഒപ്പമുണ്ടായിരുന്നു. പിന്നീട്, മക്കളുടെ പഠനവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട കുടുംബം നാട്ടിലേക്ക് പോയി.ഭാര്യ: റസിയ. മക്കള്‍: നജിത, നാസിയ, നബീലു. സഹോദരങ്ങള്‍:.
0 Comments