ഇഫ്താർ മീറ്റ് ശ്രദ്ദേയമായി

ഷാർജ . യു എ യിലെ പി ആർ ഒ മേഖലയിലെ സാനിധ്യം ഇന്നലെ ദുബായ് ദേര ക്രീക്കിലെ റാഡിസൺ ബ്ലു ഹോട്ടലിൽ അക്ഷരാർത്ഥത്തിൽ പ്രവാസലോകത്തെ ഇഫ്താർ വിരുന്നുകളിലെ ശ്രദ്ദേയമായി..ഷാർജ സജയിലെ ലേബർ ക്യാമ്പിൽ ദിവസവും വ്രതമനുഷ്ഠിക്കുന്നരായ അഞ്ഞൂറിലധികം പേർക്ക് ഇഫ്താർ ഒരുക്കുന്നത് കൂടാതെ അസോസിയേഷനിലെ അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമായി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഇഫ്‌താറിന് ശേഷം മുൻ ജനറൽ സിക്രട്ടറി റിയാസ് കിൽട്ടൻ അസോസോസോയേഷന്റെ റമദാൻ പ്രവർത്തനങ്ങളെയും ഒരിക്കൽ കൂടി അസോസിയേഷനെയും സദസ്സിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് അതിഥികളെയും അംഗങ്ങളെയും സ്വാഗതം ചെയ്ത് കൊണ്ട് തുടങ്ങിയ പൊതുപരിപാടി അസോസിയേഷൻ പ്രസിഡണ്ട് സലീം ഇട്ടമ്മൽ ഉത്‌ഘാടനം ചെയ്തു. ഷാർജ കുടുംബാംഗം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ ഖാസിമി, ദുബായ് എക്കൊണോമിക് ഉദ്യോഗസ്ഥർ ആയ താരിഖ് അക്ബർ അൽ ബലൂഷി, മുഹമ്മദ് അൽ ബലൂഷി,യൂ എ യിലെ പ്രശസ്ത മാധ്യമപ്രവർത്തകൻ നിസാർ സയ്ദ്, ഡോക്ടർ സത്താർ, നന്ദി നാസർ എന്നീ വിശിഷ്ടാത്ഥികളായി പങ്കെടുത്ത ചടങ്ങിൽ ലോകത്തിന് തന്നെ മാതൃകയാകാൻ കഴിയുന്ന ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യകിച്ച് മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഫുജൈറയിലെ ആയിരകണക്കിന് വിശ്വാസികൾക്ക് പ്രാർത്ഥന സൗകര്യത്തിനായി മസ്ജിദ് പണിതുനൽകുകയും റമദാനിൽ എഴുന്നൂറോളം വ്രതമനുഭവിക്കുന്നവർക്കായിദിവസവും ഇഫ്താർ ഒരുക്കുകയും ചെയ്ത് കൊണ്ട് വിശ്വാസികൾക്കൊപ്പം ദൈവത്തിന്റെ പ്രതിഫലം പറ്റുന്ന കായംകുളം സ്വദേശി സജി ചെറിയാന് യുണൈറ്റഡ് പി ആർ ഒ അസോസിയേഷന്റെ ഉപഹാരം ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ ഖാസിമി നൽകി. ആയിരകണക്കിന് വിശ്വാസികളുടെ പ്രാർത്ഥന കാണുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിന്റെ സംതൃപ്തി അതായിരുന്നു സജി ചെറിയാൻ ആഗ്രഹിച്ചിരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ അടങ്ങിയിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് യു എ യി ക്കാണ് കൂടുതൽ ചേരുക എന്ന സജി ചെറിയാന്റെ വാക്കുകൾ നീണ്ട കയ്യടിയോടെയാണ് സദസ്സ് വരവേറ്റത് അസോസിയേഷൻ ഭാരവാഹികളെ ജനറൽ സിക്രട്ടറി അജിത് ഇബ്രാഹിം സദസ്സിന് പരിചയപ്പെടുത്തി.

0 Comments