സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 3 വരെ് എ.എഫ്.സി ചാംപ്യന്‍സ് ലീഗിന്റെ മത്സരങ്ങള്‍.

ദോഹ:ഖത്തര്‍. എ.എഫ്.സി ചാംപ്യന്‍സ് വേദികളും തിയ്യതിയും പ്രഖ്യാപിച്ചു. ചാംപ്യന്‍സ് ലീഗിലെ പടിഞ്ഞാറന്‍ മേഖലാ മത്സരങ്ങള്‍ക്കാണ് ഖത്തര്‍ വേദിയാകുന്നത്.
ഈയിടെ ഉദ്ഘാടനം ചെയ്ത 2022 ലോകകപ്പ് വേദിയായ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ഉള്‍പ്പെടെ നാല് വേദികളിലായി ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ദോഹയില്‍ നടക്കുന്നത്. എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന് പുറമെ അല്‍ വക്രയിലെ അല്‍ ജനുബ്,
ഖലീഫ രാജ്യാന്തര സ്‌റ്റേഡിയം എന്നിവിടങ്ങളിലും ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക…
ലോകകപ്പ് ഫുട്‌ബോളിന് വേണ്ടി തയ്യാറാക്കിയ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ആദ്യമായാണ് മത്സരത്തിന് വേദിയാകുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ശിതീകരണ സാങ്കേതിക വിദ്യയാണ് ലോകകപ്പ് സ്‌റ്റേഡിയങ്ങളിലുള്ളത്. അതിനാല്‍ വേനല്‍ ചൂട് മത്സരങ്ങളെ ബാധിക്കില്ലെന്ന്
അധികൃതര്‍ വ്യക്തമാക്കി..
0 Comments