പൊലീസ് അറസ്റ്റ് : രഹ്ന ഫാത്തിമയെ ബി.എസ്.എല്‍ സസ്‌പെന്റ് ചെയ്തു.

കൊച്ചി: രഹനാ ഫാത്തിമയെ പത്തനംതിട്ട പൊലീസ് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അറസ്റ്റ് ചെയ്‌തത്. പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി പൊലീസുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ബിഎസ്‌എൻഎൽ ജീവനക്കാരി രഹന ഫാത്തിമയെ സസ്‌പെൻഡ് ചെയ്തു. പ്രതിഷേധങ്ങൾ ശക്തമായതോടെ രഹനയ്ക്ക് സ്ഥലംമാറ്റം നൽകിയിരുന്നുവെങ്കിലും അറസ്റ്റിലായതോടെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്‍റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദമായത്. ഇത് സംബന്ധിച്ച് ഒക്ടോബര്‍ 20ന് ആണ് പത്തനംതിട്ട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ 16 ന് ഹൈക്കോടതി തള്ളിയിരുന്നു.
0 Comments