രാഹുല്‍ കണ്ണൂരിനെ ആദരിച്ചു.

പിഞ്ചുകുഞ്ഞുങ്ങളുടെ അടക്കം നിരവധി ജീവന്‍ രക്ഷിക്കാന്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലെ പ്രമുഖ ആശുപത്രി മാനേജ്‌മെന്റുകളുമായി ബന്ധപ്പെടുകയും,ചികിത്സ ഉറപ്പ് വരുത്തുകയും,ഇതിന് വേണ്ടി ഒരുക്കുന്ന ആംബുലന്‍സ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുകയും ചെയ്യുന്നസി.പി.ടിയുടെ യുഎഇ ട്രഷറര്‍ രാഹുല്‍ കണ്ണൂരിനെ ആദരിച്ചു.
അബുദാബി ഇസ്ലാമിക് സെന്ററില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ യു ബി എല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും, ഗ്ലോബല്‍ മലയാളി അസോസിയേഷന്‍ (ജിംക) ജനറല്‍ സെക്രട്ടറിയുമായ ബിബി ജോണില്‍ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങി.ലുലു ഗ്രൂപ്പ് പി.ആര്‍ ഒ തലവന്‍ അഷറഫ് ആംബുലന്‍സിന്റെ മാതൃക സമ്മാനിച്ചു .
പ്രവാസ ലോകത്ത് നിരവധി വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു വരുന്ന, നന്മ മരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന സര്‍വ്വശ്രീ. എം എം നാസര്‍ കാഞ്ഞങ്ങാട്, നസീര്‍ വാടാനപ്പള്ളി, സജി ചെറിയാന്‍, കരീം വലപാട്, നിസാര്‍ പട്ടാമ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദരവ് ചടങ്ങ് ഒരുക്കിയത്.
അന്തരിച്ച പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസയുടെ സ്മരണാര്‍ത്ഥം സി.പി.ടി സെക്രട്ടറി. ഷെഫീല്‍ കണ്ണൂര്‍ സംവിധാനം ചെയ്ത ഓര്‍മയിലെ ആയിരത്തൊന്നു രാവുകള്‍*എന്ന സംഗീത സായാഹ്‌ന വേദിയില്‍ നടന്ന ആദരവ് ചടങ്ങില്‍ നിരവധി പ്രേക്ഷകര്‍ പങ്കെടുത്തിരുന്നു.
0 Comments