മിഅ്‌റാജ് രാവിലെ ഇശല്‍ പരിമളം പ്രകാശനം ചെയ്തു

കോഴിക്കോട്. അമ്മാര്‍ കിഴുപറമ്പ് രചിച്ച എരഞ്ഞോളി മൂസയുടെ പാട്ടുജീവിതഗ്രന്ഥം മിഅ്‌റാജ് രാവിലെ ഇശല്‍ പരിമളം അബ്ദുസ്സമദ് സമദാനി മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റിലിനു നല്‍കി പ്രകാശനം ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ സുപ്രഭാതം പത്രാധിപര്‍ നവാസ് പൂനൂര്‍ ആധ്യക്ഷം വഹിച്ചു. അമ്മാര്‍ കിഴുപറമ്പിനുള്ള ലിപിയുടെ സ്‌നേഹോപഹാരംഅബ്ദുസ്സമദ് സമദാനിയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് നല്‍കി. പ്രശസ്ത ഗായകന്‍ എം എസ് നസിം രചിച്ച സ്‌നേഹമാണ് സംഗീതം എന്ന ഗ്രന്ഥം അബ്ദുസ്സമദ് സമദാനി കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കി പ്രസ്തുത ചടങ്ങില്‍ പ്രകാശനം ചെയ്തു. ഫൈസല്‍ എളേറ്റില്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, അക്ബര്‍ ലിപി,സുഹൈല്‍ അരീക്കോട്,റഫീഖ് പന്നിയങ്കര,അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ സംസാരിച്ചു. ശരീരം തളര്‍ന്ന് അവശത പേറുന്ന,സംസാര ശേഷി നഷ്ടപ്പെട്ട എം എസ് നസിം വാക്കുകള്‍ നഷ്ട്ടപ്പെട്ട ഓര്‍മ്മകളെ കൂട്ടുപിടിച്ച് നാലു വരി സദസ്സിനു വേണ്ടി പാടാന്‍ ശ്രമിച്ചത് സദസ്സിനെ കണ്ണീരണിയിച്ചു.


അമ്മാര്‍ കിഴുപറമ്പിനുള്ള ലിപിയുടെ സ്‌നേഹോപഹാരംഅബ്ദുസ്സമദ് സമദാനിയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് നല്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar