ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മ…., വില്ലനും കൊമേഡിയനുമായി നിറഞ്ഞു നിന്നു

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു.ഏറെക്കാലമായി രോഗബാധയെ തുടര്‍ന്ന് ചികത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അദേഹത്തിന്റെ അന്ത്യം. വില്ലനായി തുടങ്ങി കോമഡിയേനായി മാറിയ അദേഹം പില്‍ക്കാലത്ത് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.1980 മുതല്‍ മലയാളസിനിമാരംഗത്ത് സജീവമായരുന്ന അദേഹം എക്കാലത്തെയും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ്.
1981 ല്‍ പുറത്തിറങ്ങിയ രക്തം ആയിരുന്നു ആദ്യചിത്രം.പിന്നീട് രതിലയം, ആവനാഴി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അദേഹം മറ്റൊരു ലെവലിലേക്ക് എത്തിയത് വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരിലൂടെയാണ്. അവസാനമായി അദേഹം അഭിനയിച്ചത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലാണ്. ഹിന്ദി, മലയാളം ,തെലുങ്ക്, തമിഴ്, ഇഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ട അദേഹം വില്ലന്‍വേഷങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
1950 ജൂണ്‍ 27ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്.
1980 മുതല്‍ 95 വരെയുള്ള കാലഘട്ടത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പ്രതിനായകനായാണ് ക്യാപ്റ്റന്‍ രാജു തിളങ്ങിയത്. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തത്. സംസ്‌കാരം പിന്നീട് . ഭാര്യ പ്രമീള, മകന്‍ രവിരാജ് വിദേശത്താണ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar