പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെബ്രുവരി 12 മുതല്‍ 15 വരെ യു.എ.ഇ.യില്‍

ഷാര്‍ജ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെബ്രുവരി 12 മുതല്‍ 15 വരെ യു എ ഇ സന്ദര്‍ശിക്കുന്നു. 12 രാത്രി ഒന്‍പതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ഇല്‍ എത്തിച്ചേരുന്ന അദ്ദേഹം 13 ന് കേരളത്തില്‍ നിന്നുള്ള യുവ സംരംഭകരുടെ മീറ്റിങ്ങില്‍ സംബന്ധിക്കും. 14 വൈകിട്ട് 7ന് ഇന്‍കാസ് യു എ ഇ കമ്മിറ്റി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ ‘ഒരു ഇന്ത്യ ഒരു ജനത’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യുമെന്നും ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരിലും ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും അറിയിച്ചു.
0 Comments