സി ബി എസ് ഇ പരീക്ഷ; കേന്ദ്ര സര്‍ക്കാര്‍ ആശങ്കയകറ്റണം : ആര്‍ എസ് സി

ദുബൈ: കോവിഡ് പശ്ചാത്തലത്തില്‍ സി ബി എസ് ഇയുടെ എസ് എസ് എല്‍ സി പരീക്ഷ ഒഴിവാക്കുകയും പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടാകുന്ന ആശങ്കകളകറ്റണമെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലടക്കം നൂറു കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പൊതു പരീക്ഷ എന്ന നിലയില്‍ ഇത് വിദ്യാര്‍ഥികളെ ഏറെ കുഴക്കും. ഇതിനു ബദലായി അധികൃതര്‍ മുന്നോട്ട് വെക്കുന്ന പരിഹാരങ്ങള്‍ കുറ്റമറ്റതാകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ചവിട്ടുപടിയാകേണ്ട പ്രസ്തുത പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ പ്രകടന മികവ് അളക്കുകയോ വീണ്ടും പരീക്ഷയെഴുതിക്കുകയോ ചെയ്യുമെന്ന് പറയുന്നത് ഇതുവരെ നേടിയെടുത്ത കരിക്കുല പഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ എന്‍ട്രന്‍സിലൂടെ പ്രൊഫഷനല്‍ രംഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് സാധ്യതയില്ലാതാക്കുകയും വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുകയും ചെയ്യുമെന്ന് ആര്‍ എസ് സി അഭിപ്രായപ്പെട്ടു. വിദ്യഭ്യാസത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടാതെയും നിലവിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സുഗമമാക്കിയും കേന്ദ്രഭരണകൂടവും സി ബി എസ് ഇയും ഈ രംഗം കൈകാര്യം ചെയ്യാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar