എ സഈദ് അന്തരിച്ചു

കോഴിക്കോട്: എ.സഈദ് (63) അന്തരിച്ചു.സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മുന്‍ ദേശീയ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു.ഇന്നു വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. 1955 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ജനനം. മതപണ്ഡിതനായ എ അലവി മൗലവിയാണ് പിതാവ്. ജിഎംയുപി സ്‌കൂള്‍ എടവണ്ണ, ഐഒഎച്ച്എസ് എടവണ്ണ, എംഇഎസ് മമ്പാട് കോളജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. മഞ്ചേരി ഹെഡ് പോസ്‌റ്റോഫിസില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ഇന്‍സ്‌പെക്റ്റര്‍ ആയി വിരമിച്ചു.2002 2006 കാലയളവില്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് സ്‌റ്റേറ്റ് എക്‌സിക്യുട്ടിവ് കൗണ്‍സില്‍ അംഗം,പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഫല ജീവിതം,അകകണ്ണ്, ബദറിന്റെ രാഷ്ട്രീയം, അന്‍ഫാല്‍ ഖുര്‍ആന്‍ വിവരണം,പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കബറടക്കം ബുധന്‍ രാവിലെ ഒമ്പതിന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar