രചനാ സങ്കേതങ്ങള്‍ വായനക്കാരെ തൃപ്തിപ്പെടുത്തണം. പി.കെ.പാറക്കടവ്.

കോഴിക്കോട്. വായന വേദനയാവുന്ന കാലത്ത് വായനക്കാരെ സൃഷ്ടിക്കുകയും അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് എഴുത്തുകാര്‍ നേരിടേണ്ട പ്രധാന വെല്ലുവിളിയെന്നും അതില്‍ വിജയിക്കാന്‍ സ്വീകരിക്കുന്ന രചനാ സങ്കേതങ്ങളാണ് ഏതൊരു പുസ്തകത്തിന്റെയും സ്വീകാര്യതക്ക് കാരണമെന്നും പ്രമുഖ എഴുത്തുകാരന്‍ പി.കെ.പാറക്കടവ് അഭിപ്രായപ്പെട്ടു. കോഴിക്കോട് യൂത്ത് സെന്ററര്‍ ഹാളില്‍ പേജ് ഇന്ത്യ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച നജ്‌ല പുളിക്കലിന്റെ സൈറ എന്ന കഥാസമാഹാരം പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനക്കാര്‍ കുറയുന്നു എന്ന അബദ്ധ ധാരണ തിരുത്തുകയാണ് പുതിയ പുസ്തകങ്ങളും എഴുത്തുകാരുമെന്നും അവരില്‍ മലയാള സാഹിത്യത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും പാറക്കടവ് കൂട്ടിച്ചേര്‍ത്തു. ചാനല്‍ വാര്‍
ത്താ അവതാരകയും എഴുത്തുകാരിയുമായ അപര്‍ണ്ണ വി കാര്‍ത്തിക ആദ്യ കോപ്പി ഏറ്റുവാങ്ങി. നവാസ് പൂനൂര്‍ അദ്ധ്യക്ഷത വഹിച്ചു. അമ്മാര്‍ കിഴുപറമ്പ്, സിദ്ധീഖ് കുറ്റിക്കാട്ടൂര്‍ (തനിമ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി) മെഹര്‍ മന്‍സൂര്‍ (തനിമ മലപ്പുറം ജില്ലാ പ്രസിഡണ്ട്) ഗഫൂര്‍ കുറുമാടന്‍ (സംവാദ സാംസക്കാരിക വേദി കണ്‍വീനര്‍) നാസര്‍ ബേപ്പൂര്‍,അനീസ് എടവണ്ണ, പി.വി.രാജമോഹനന്‍ മാസ്റ്റര്‍ സലാഹുദ്ധീന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. നജ്‌ല പുളിക്കല്‍ മറുമൊഴി രേഖപ്പെടുത്തി.



0 Comments