വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി.
ചന്ദ്രയാന്‍ 2 ന്റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായിട്ടില്ല. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാ!ന്‍ഡറിന്റെ തെര്‍മ്മല്‍ ഇമേജ് ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്. വിക്രം ചന്ദ്രോപരിതലത്തില്‍ ഉണ്ട് എന്നതിന് ഇതോടെ സ്ഥിരീകരണമായി. വിക്രമിന്റെ തെര്‍മല്‍ ഇമേജ് മാത്രമാണ് ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. ഗര്‍ത്തങ്ങളുടെ ഇടയിലുള്ള വിക്രമിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ട്.
0 Comments