മനുഷ്യന്റെ പക്കല്‍ വായന എന്ന ഒരായുധം മാത്രം ബാക്കി. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്.

അരീക്കോട്. എല്ലാ അന്ധകാരങ്ങള്‍ക്കും അനീതിക്കുമെതിരെ പൊരുതാന്‍ ഒരായുധം മാത്രമാണ് മനുഷ്യന്റെ പക്കല്‍ ബാക്കിയുള്ളതെന്നും അത് വായനയാണെന്നും പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ഇന്നതെ എഴുതാവൂ,വായിക്കാവൂ എന്ന് ഭീഷണിപ്പെടുത്തുന്നത് ഈ ആയുധത്തിന്റെ മൂര്‍ച്ച മനസ്സിലാക്കിയതുകൊണ്ടാണെന്നും വായനകൊണ്ട് മാത്രമെ മനുഷ്യമനസ്സില്‍ മാറ്റങ്ങള്‍ സംജാതമവുകയുള്ളുവെന്നുംഅദ്ദേഹം പറഞ്ഞു.
മനുഷ്യനേക്കാള്‍ പതിന്മടങ്ങ് ഉയരത്തില്‍ നില്‍ക്കുന്ന ദൈവത്തെ സംരക്ഷിക്കാന്‍ യുദ്ധംചെയ്യുകയാണ് മനുഷ്യനെന്നും തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ക്ക് സമാധാനം നല്‍കുക എന്നതാണ് ആത്മീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴുപറമ്പിന്റെ സാമൂഹ്യ സര്‍ഗ്ഗാത്മക ഇടമായ സംവ്വാദ കക്കാടംപൊയില്‍ സത്‌വയില്‍ നടത്തിയ ഏകദിന മഴ കേമ്പ്‌
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവികളും കഥാകൃത്തുക്കളും ചിത്രകാരന്മാരും പത്രപ്രവര്‍ത്തകരും ഗായകരും സംഗീതജ്ഞരും അടങ്ങുന്ന നാല്‍പ്പത്തഞ്ചോളം പേരാണ് മഴക്കേമ്പില്‍ പങ്കെടുത്തത്. സംവാദ ചെയര്‍മാന്‍ അമ്മാര്‍ കിഴുപറമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേമ്പില്‍ സംവാദ ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ കുറുമാടന്‍, എഴുത്തുകാരന്‍ ഇ.കെ.എം പന്നൂര്‍, നാടകാചാര്യന്‍ പാറമ്മല്‍ അഹമ്മദ്കുട്ടി, വി.പി ശിഹാബുദ്ധീന്‍ മാസ്റ്റര്‍, മാണി റോസ്, എ.എം സൂഹൈല്‍ അഹമ്മദ്, ചിത്രകാരന്‍ വി.കെ ശങ്കരന്‍, വി.പി ശൗകത്ത് മാസ്റ്റര്‍,അബു വേങ്ങമണ്ണില്‍,ട്രെയിനര്‍ ലുഖ്മാന്‍ അരീക്കോട് എന്നിവര്‍ വിവിധ സെഷനില്‍ സംസാരിച്ചു.അംഗങ്ങളുടെ രചനാ അവതരണവും ഫസല്‍ കിഴുപറമ്പിന്റെ സംഗീത സദസ്സും നടന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar