സ്റ്റേജില്‍ കയറി പുരുഷ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീ സൗദി അറേബ്യയില്‍ അറസ്റ്റില്‍.

റിയാദ് : സ്റ്റേജില്‍ കയറി പുരുഷ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീ സൗദി അറേബ്യയില്‍ അറസ്റ്റില്‍. ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസ് പടിഞ്ഞാറന്‍ നഗരമായ തൈഫിലെ വേദിയില്‍ പാടിക്കൊണ്ടിരിക്കുമ്പോഴാണ് യുവതി സ്റ്റേജില്‍ കയറി ആലിംഗനം നടത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

ബന്ധമില്ലാത്ത പുരുഷന്‍മാരുമായി പൊതുസ്ഥലത്ത് അടുത്തിടപഴകുന്നതിനു സൗദി അറേബ്യയില്‍ വിലക്കുണ്ട്. അറസ്റ്റിലായ യുവതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ നേരിടേണ്ടിവരുമെന്ന് മക്ക പോലീസ് വക്താവ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനിടയിലും മൊഹന്‍ദിസിനെ യുവതി കെട്ടിപ്പിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിപ്പിടിത്തത്തിനു ശേഷവും മൊഹന്‍ദിസ് സ്റ്റേജില്‍ ഗാനം ആലപിക്കുന്നതു തുടര്‍ന്നിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar