ബലി പെരുന്നാള്‍ നമസ്‌ക്കാരം പള്ളികളില്‍ വെച്ച് മാത്രം നിര്‍വ്വഹിക്കുക

ജിദ്ദ: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സഊദിയില്‍ ബലി പെരുന്നാള്‍ നമസ്‌ക്കാരം പള്ളികളില്‍ വെച്ച് മാത്രം നിര്‍വ്വഹിക്കാന്‍ മതകാര്യ മന്ത്രി ഡോ:അബ്ദുല്ലത്വീഫ് ആലു ശൈഖ് നിര്‍ദ്ദേശം നല്‍കി. പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ തുറന്ന സ്ഥലത്ത് വെച്ച് നിര്‍വ്വഹിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.
പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ തുറന്ന സ്ഥലത്ത് വെച്ച് നിര്‍വ്വഹിക്കരുതെന്നും മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിവിധ പ്രചാരണ മാര്‍ഗ്ഗങ്ങള്‍ വഴി ഇസ്ലാമിക കാര്യ മന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്.
പള്ളികള്‍ അടച്ചിട്ടതിനാല്‍ സഊദിയില്‍ ചെറിയ പെരുനാള്‍ നമസ്‌കാരങ്ങള്‍ വീടുകളിലാണ് നിര്‍വഹിച്ചിരുന്നത്. രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി മേയ് 31 നാണ് പള്ളികള്‍ ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കായി 90.000 പള്ളികളില്‍ അണു നശീകരണം നടത്തിയതായും മതകാര്യ വകുപ്പ് അറിയിച്ചു.
0 Comments