സ്വര്‍ണ്ണക്കടത്ത് മൂന്ന് പേര്‍ കസ്റ്റഡിയില്‍.

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരാണ് പിടിയിലായത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു എന്നാണ് സൂചന.
സരിത്തിന്റെ മൊഴിയില്‍ നിന്നാണ് റമീസിന്റെ പങ്ക് മനസ്സിലായത്. റമീസ് കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. അനധികൃതമായി കടത്തുന്ന സ്വര്‍ണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരില്‍ പ്രധാനിയാണ് റമീസെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്.
സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ റമീസ് റിമാന്‍ഡിലാണുള്ളത്. എന്‍.ഐ.എയുടെ എഫ്.ഐ.ആര്‍ പ്രകാരം നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്‌നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. .
0 Comments