രാഷ്ട്രീയ നേതൃത്വത്തെ അങ്കലാപ്പിലാക്കി അക്രമണം നേതാക്കള്‍ക്കു നേരെ.
രാഷ്ട്രീയ നേതൃത്വത്തെ അങ്കലാപ്പിലാക്കി അക്രമണം നേതാക്കള്‍ക്കു നേരെ. ഏത് കലാപത്തിലും പാര്‍ട്ടി അണികള്‍ക്കാണ് ജീവനും സ്വത്തും ശരീരവും നഷ്ട്ടപ്പെടാറ്. എന്നാല്‍ തലശ്ശേരിയില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ നേതാക്കന്മാരുടെ വീടുകള്‍ക്കും സ്വത്തിനും നേരെയാണെന്നതാണ് പാര്‍ട്ടി നേതൃത്വങ്ങളെ ഭയപ്പെടുത്തുന്നത്.സി.പി.എം എം.എല്‍.എ എ.എന്‍ ഷംസീറിന്റെയുംസി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെയും ബി.ജെ.പി എം.പി വി.മുരളീധരന്റെ വീടിനു നേരെയുമാണ് ബോംബേറടക്കമുള്ള അക്രമ നടന്നത്.സി.പി.എം എം.എല്‍.എ. എ.എന്‍ ഷംസീറിന്റെയും സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെയും വീടിനു നേരെയാണ് നാടന്‍ ബോംബേറുണ്ടായത്. ഷംസീറിന്റെ തലശ്ശേരിയിലെ മാടപ്പീടികയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിനു സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും സംഭവസമയത്ത് എം.എല്‍.എ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ശശിയുടെ പെരളശ്ശേരിയിലെ വീടിനുനേരെയാണ് ബോംബെറിഞ്ഞത്.ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവസമയത്ത് ശശി വീട്ടില്‍ ഉണ്ടായിരുന്നില്ല.
തലശ്ശേരിയില്‍ ബി.ജെ.പി എം.പി വി.മുരളീധരന്റെ വീടിനു നേരെ ബോംബേറ്. വാടിയില്‍പീടികയിലെ തറവാടിനു നേരെയാണ് ആക്രമണം നടന്നത്. ആര്‍ക്കും പരുക്കില്ല..സംഘടനാ നേതാക്കന്മാരുടെ നേരെ പ്രതിഷേധ കൈ നീളുന്നത് ഗൗരവത്തിലാണ് സംഘടനകള്‍ കാണുന്നത്. അണികളെ തെരുവിലിറക്കി ചാനല്‍ സ്റ്റുഡിയോകളിലിരുന്ന സംഘര്‍ഷത്തിനു കൊഴുപ്പേകുന്നവര്‍ക്ക് നേരെ വിരല്‍ ഉയരുന്നത് കനത്ത വെല്ലുവിളിയാണെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.

0 Comments