വേര്!

,,,,,,,,,,,,,,,,,,വേര്!,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
……………….ഷാജി ഹനീഫ്……………………….
തായ്,നാരെന്ന
സസ്യശാസ്ത്ര തരംതിരിവൊന്നും തിരിയാതെ തണല്‍ക്കൊള്ളും
നാമേത് മരത്തണലിലും.
അപ്പോളും ഇരജലംതേടി സഞ്ചരിക്കുന്നുണ്ടാകുമതിന്‍
മരഞരമ്പുകള്‍.
മലിനമോ ദിവ്യമോ എന്ന് നോക്കാതെ
ഊറ്റിയെടുക്കും
വേരുകള്‍ ജലസാന്നിധ്യങ്ങളെ.
നിലനില്‍പ്പിന്റെ
ജീവശാസ്ത്രം!
പഥികരോര്‍ക്കില്ല,
തണല്‍തന്ന മരങ്ങളുടെ അതിജീവന സിദ്ധാന്തങ്ങള്‍!
കഠിനശിലകളും
തര്‍ക്കമുള്ള അതിരുകളും ഭൗമപുറംമോടികളും വിസ്മരിച്ചുള്ള
അധോസഞ്ചാര
സുഖംനുകരുന്നുവേരുകള്‍!
അറിയുന്നില്ല,
പുറം ലോകത്ത് വെട്ടിമാറ്റപ്പെടുന്ന
മരങ്ങളുടെ വേരുകള്‍
അന്നഭോക്താവിന്റെ മരണം!
വെട്ടിയെടുക്കുമ്പോള്‍ വിസ്മരിക്കുന്നു നാം,
വില്‍പ്പനക്കാരന്റെ ‘തടി’ക്കണക്കില്‍
ഇതുവരെ ആരും എഴുതിച്ചേര്‍ക്കാത്ത
കനംവെപ്പിച്ച വേരുകളുടെ ജനിതക ജാതകം!
0 Comments