കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി ഡോ.ഷംസീര്‍ വയലില്‍.

അബുദബി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി അബുദാബിയിലെ വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ സി.എം.ഡി ഡോ.ഷംസീര്‍ വയലില്‍. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ആരോഗ്യം,പാര്‍പ്പിടം,വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം,മരുന്ന്,കുടിവെള്ളം എന്നിവ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.നിപ്പാ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ രണ്ടുകോടിയുടെ സഹായമാണ് ഈ കോഴിക്കോട്ടുകാരന്‍ നല്‍കിയത്. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ രോഗ പ്രതിരോധ വസ്തുക്കള്‍ എത്തിച്ചതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തന മേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞത്. ഒരു വ്യക്തി നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ആഗോള തലത്തില്‍ ശ്രദ്ധേയനായ മലയാളി എം എ യൂസഫലിയുടെ മകളുടെ ഭര്‍ത്താവാണ് ആരോഗ്യമേഖലയില്‍ വന്‍ സംരഭങ്ങളുള്ള ഡോ.ഷംസീര്‍ വയലില്‍.
0 Comments