അന്താരാഷ്ട്ര ശ്രദ്ധ നേടി, ഷാര്‍ജയില്‍ നിര്‍മ്മിച്ച മൊഡ്യൂളുകള്‍ അമേരിക്കയിലേക്ക്;

ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമായുള്ള ക്വാളിറ്റി ഇന്റര്‍നാഷണല്‍ കമ്പനി അമേരിക്കന്‍ കമ്പനിയായ ടോട്ടലിന്റെ 1.7 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഈഥന്‍ സ്റ്റീം ക്രാക്കര്‍ യൂണിറ്റിന് വേണ്ടി ടെക്‌സസിലെ പോര്‍ട്ട് ആര്‍തറിലേക്കു മൊഡ്യൂളുകള്‍ കയറ്റി അയച്ചു തുടങ്ങി.
ടോട്ടലിനു വേണ്ടി പൂര്‍ണമായും യു.എ.ഇയില്‍ നിര്‍മ്മിക്കുന്ന ഈഥന്‍ സ്റ്റീം ക്രാക്കറിന്റെ 24 മൊഡ്യൂളുകളില്‍ രണ്ടെണ്ണമാണ് ഇക്കഴിഞ്ഞ ദിവസം ഷാര്‍ജ ഹംരിയ പോര്‍ട്ടില്‍ കയറ്റുമതി ചെയ്തത്. ഒരു അമേരിക്കന്‍ കമ്പനിക്കു വേണ്ടി യു.എ.ഇയില്‍ നിന്നുള്ള ഒരു കമ്പനി ഇത്രയും വലിയ ഒരു പ്രൊജക്റ്റ് ഇതാദ്യമായാണ് ഏറ്റെടുത്തു ചെയ്യുന്നത്.യു.എ.ഇയുടെ വ്യാവസായിക നിര്‍മ്മാണ മേഖലക്ക് വലിയ ആവേശം പകരുന്നതാണ് ഈ നേട്ടമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. നാം ജീവിക്കുന്ന ഈ നല്ല നാടിന്റെ വ്യാവസായിക പുരോഗതിയില്‍ പങ്കു വഹിക്കാനായതില്‍ ചാരിതാര്‍ഥ്യവും അഭിമാനവുമുണ്ടെന്ന് ക്വാളിറ്റി ഇന്റര്‍നാഷണലിന്റെ മാനേജിംഗ് ഡയറക്ടര്‍ തൃശൂര്‍ സ്വദേശി ശശി രാമകൃഷ്ണന്‍ പറഞ്ഞു.
യു.എ.ഇ.യുടെ നിര്‍മ്മാണ വ്യവസായ രംഗത്തെ ഒരു നാഴികക്കല്ലാണ് ഇത്. ഏറ്റവും വൈദഗ്ധ്യമുള്ള 1,400 ബഹുരാഷ്ട്ര തൊഴിലാളികളുടെ പ്രയത്‌നത്തിലൂടെ ഒരു മില്യണ്‍ മണിക്കൂറുകള്‍ ചെലവിട്ടാണ് ഈ ദേശീയ റെക്കോര്‍ഡ് നേടിയെടുക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

0 Comments