പ്രതിമകള്‍ നിര്‍മിക്കാനല്ല, പട്ടിണി മാറ്റാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്: ശശി തരൂര്‍
ഷാര്‍ജ: പ്രതിമകള്‍ നിര്‍മിക്കാനല്ല ഭരണകൂടങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും കോടിക്കണക്കായ ആളുകളുടെ പട്ടിണി മാറ്റാനാണെന്നും ശശി തരൂര്‍ എം പി പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യ-യു എ ഇ ബന്ധത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു പി എ ഗവണ്‍മെന്റ് ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമായി കണ്ടിരുന്നു. പ്രതിവര്‍ഷം ഒരു കോടി ആളുകളെ ദാരിദ്ര്യരേഖക്ക് മുകളിലേക്കെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. അതേസമയം, പിന്നീടുവന്ന ഭരണകൂടത്തെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയമാറ്റങ്ങള്‍ ഇന്ത്യാ-യു എ ഇ ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ല. നൂറ്റാണ്ടുകളായി പല തലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ആ ബന്ധമെന്നും ശശി തരൂര്‍ പറഞ്ഞു. ഷാജഹാന്‍ മാടമ്പാട്ട് മോഡറേറ്ററായിരുന്നു.
0 Comments