ഷാർജ ഭരണാധികാരിയെക്കുറിച്ച് മലയാളിയുടെ ഇഗ്ലീഷ് പുസ്തകം

ഷാർജ . ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ജീവിതത്തിലേക്കും ഭരണ നൈപുണ്ണ്യത്തിലേക്കും വെളിച്ചം വീശുന്ന പുസ്തകവുമായി മലയാളി എഴുത്തുകാരൻ . ഭരണ രംഗത്ത് അമ്പത് വര്ഷം പിന്നിടുന്ന സുൽത്താനെ കുറിച്ച് സമകാലികരായ സ്വദേശികൾ അനുഭവം പങ്കുവെക്കുന്ന ഷെയ്ഖ് സുൽത്താൻ പേട്രൺ ഓഫ് നോളേജ് ആൻഡ് കൾചർ എന്ന പുസ്തകം നവംബർ ആറിന് റൈറ്റേഴ്‌സ് ഫോറത്തിൽ രാത്രി ഒമ്പത് മണിക്ക് പ്രകാശിതമാവും , രാജ കുടുംബാഗങ്ങളും ഷാർജ ഡിപ്പാർട്ടമെന്റ് ഹെറിറ്റേജ് മേധാവികളും സ്വദേശി എഴുത്തുകാരും ചടങ്ങിൽ സംബന്ധിക്കും , 176 പേജിൽ സ്വദേശികളായ അമ്പതോളം പ്രമുഖർ സുൽത്താനെക്കുറിച്ചെഴുതുന്ന പുസ്തകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ,കെ കെ എൻ കുറുപ്പ് ,മമ്മുട്ടി ,കെ ജയകുമാർ,എം എ യൂസഫ് അലി ,അബ്ദു ശിവപുരം എന്നിവരും എഴുതുന്നു എന്നതും സവിശേഷതയാണ് , കോഴിക്കോട് ലിപി പബ്ലിഷേഴ്സ് ആണ് പ്രസാധകർ.ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സഹായത്തോടെയാണ് മലയാളിയായ ഹാരിസ് കുണ്ടുങ്ങര പുസ്തകം തെയ്യാറാക്കിയത് .ഇന്ഗ്ലീഷിൽ തയ്യാറാക്കിയ പുസ്തകം ലിപി സ്റ്റാളിൽ ലഭിക്കും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar