ഇറ്റലിയുടെ പ്രമുഖ ഓയില്‍ ഗ്യാസ് കമ്പനിയുമായി ഷാര്‍ജ കരാര്‍ ഒപ്പിട്ടു.

ഷാര്‍ജ :ഇറ്റലിയിലെ പ്രമുഖ എനര്‍ജി സ്ഥാപനമായ ഇ.എന്‍.ഐയുടെ സി.ഇ.ഒ ക്ലൗഡിയോ ഡെസ്‌ക്ലാസിയെ ഷാര്‍ജ ഭരണാധികാരിയും സുപ്രീംകൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി കൊട്ടാരത്തില്‍ സ്വീകരിച്ചു.ഷാര്‍ജ ഡെപ്യൂട്ട്ി റൂളറും പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷൈഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി.ക്രൗണ്‍ പ്രിന്‍സും ഷാര്‍ജ ഡെപ്യൂട്ടി റൂളറുമായ ഹിസ് ഹൈനസ് ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി,ക്രൗണ്‍ പ്രിന്‍സും ഷാര്‍ജ ഡെപ്യൂട്ടി റൂളറുമായ ഹിസ് ഹൈനസ് ഷൈഖ് അബ്ദുല്ല ബിന്‍ സാലേം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനും വിവിധ ഉടമ്പടികളില്‍ ഒപ്പു വെക്കാനും സന്നിഹിതരായിരുന്നു.
ഷാര്‍ജ നാഷ്ണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ ആന്റ് ഗ്യാസ് പര്യവേഷണ കാര്യങ്ങളില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി സഹകരണം നല്‍കുന്ന സ്ഥാപനമാണ് ഇ.എന്‍.ഐ.വരും കാലങ്ങളിലും ഷാര്‍ജയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് കരുത്ത് പകരുന്ന എണ്ണ പര്യവേഷണങ്ങളില്‍ ഇ.എന്‍.ഐയുമായി സഹകരിക്കുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നെിക്കും അതിയായ സന്തോഷമുണ്ടെന്ന് ഹിസ് ഹൈനസ് ഷൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി പറഞ്ഞു.


0 Comments