അറബ് മണ്ണില്‍,യുവ താരം പിറന്നു

അമ്മാര്‍ കിഴുപറമ്പ് …..
ദുബൈ. രാഹുലിനെ പ്രധാന മന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുമ്പോള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം രാഹുല്‍ മുലകുടി മാറാത്ത പയ്യനെന്നും ചോക്കലേറ്റ് ബോയി ആണെന്നുമായിരുന്നു. എന്നാല്‍ ഇന്ന് ദുബായില്‍ കണ്ടത് കഴിവും പക്വതയും രാഷ്ട്രീയ ചിന്താശക്തിയുമുള്ള പുതിയൊരു നേതാവിനെ ആയിരുന്നു. വേദിയില്‍ നിറഞ്ഞു നില്‍ക്കുക മാത്രമല്ല പതിനായിരങ്ങളെ വാക്കുകള്‍കൊണ്ട് കയ്യിലെടുക്കാന്‍ ആര്‍ജ്ജവമുള്ള നേതാവിനെയാണ്. തനിക്ക് പറയാനുള്ളതെല്ലാം ആവേശം ഒട്ടും ചോരാതെ പറഞ്ഞു ഫലിപ്പിക്കാന്‍ രാഹുല്‍ കാണിച്ച മിടുക്കാണ് വരുംകാലം ഇന്ത്യ ഭരിക്കാന്‍ രാഹുല്‍ പ്രാപ്തനാണെന്ന് തെളിയിച്ചത്. ഇന്ത്യന്‍ ജനത കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി അനുഭവിക്കുന്ന വെല്ലുവിളികളെ ഏറ്റെടുക്കാനും പ്രതിരോധിക്കാനും കരുത്തനായ യുവ നേതാവായി രാഹുലിനെ അവരോധിക്കുകയായിരുന്നു ദുബായിലെ മണ്ണ്. ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്നലെ ഇന്ത്യയുടെ പരിഛേദമായി മാറുകയായിരുന്നു.നൂറ്റി മുപ്പത് കോടി ജനതയുടെ പ്രതിനിധികളായാണ് പലരും സ്റ്റേഡിയത്തിലെത്തിയത്. എല്ലാ സ്ംസ്ഥാനത്തിന്റെയും പ്രാധിനിത്യം ഉറപ്പു വരുത്തിയാണ് സംഘാടകര്‍ മഹാ സമ്മേളനം സംഘടിപ്പിച്ചതു തന്നെ. 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ അധികാരത്തില്‍ വരണമെന്ന് നാം എന്തുകൊണ്ടാഗ്രഹിക്കുന്നു എന്നതിന് കൃത്യമായി ഉത്തരം പറയാന്‍ രാഹുലിന് കഴിഞ്ഞു. ഫാസിസത്തിന്റെ കടനന്ു വരവ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഏത് വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും രാഹുല്‍ മോദിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് തന്നെ ബോധ്യപ്പെടുത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ യു എ. ഇയിലുണ്ട്. അവരിലേക്ക് കോണ്‍ഗ്രസിന്റെ സന്ദേശം എത്തിക്കാന്‍ ഒരൊറ്റ പരിപാടിയിലൂടെ കോണ്‍ഗ്രസിനു കഴിഞ്ഞു എന്നതാണ് ദുബൈയില്‍ രാഹുലിന് നല്‍കിയ സ്വീകരണ പരിപാടിയുടെ വിജയം.അറബ് മണ്ണില്‍ നിന്നു തന്നെ ഇന്ത്യയുടെ പുതിയ താരോദയത്തിനു ചിറകു മുളപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സവിശേഷതകള്‍ ഉണ്ട്. യു.എ.ഇ ഈ വര്‍ഷം മുന്നോട്ട വെക്കുന്നത് സഹിഷ്ണുതയുടെ മഹത്വമാണ്. ഇതര വേഷക്കാരെയും ഭാഷക്കാരെയും വിശ്വാസക്കാരെയും ആദരിക്കാനും ബഹുമാനിക്കാനും യു.എ.ഇ കാണിക്കുന്ന വിശാലത ചെറുതല്ല. അസഹിഷ്ണുതയുടെ കേദാരമായ ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണത്തിനു അന്ത്യം കുറിക്കാനുള്ള പുതിയ നേതാവിന്റെ തേരോട്ടം സഹിഷ്ണുതയുടെ അറബ് മുറ്റത്ത് നിന്നു തന്നെ ആവുക എന്നത് വലിയ കാര്യം തന്നെയാണ്.രാഹുല്‍ യുവ ഇന്ത്യന്‍ ജനതയുടെ ആവേശവും പ്രതീക്ഷയുമായി ചിറക് വിരുത്തിക്കഴിഞ്ഞു. കര്‍ഷകരുടെ വിഷയങ്ങളിലേക്കും യുവത്വം അനുഭവിക്കുന്ന തൊഴിലില്ലായ്മയിലേക്കും അഴിമതിയും സ്വജന പക്ഷപാതം നിറഞ്ഞ ഭരണത്തിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രസംഗം വരും നാളുകളില്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. രാഹുല്‍ നടത്തിയ കാല്‍വെപ്പ് പുത്തന്‍ പ്രതീക്ഷയുടേതാണ്. ഈ ആവേഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയമോ എന്നതാണ് ഇനി അറിയാനുള്ളത്. ഒരുമിച്ചു നിന്ന് പട നയിച്ചാല്‍ ഇന്ത്യന്‍ മണ്ണില്‍ കോണ്‍ഗ്രസിന്റെ പതാക വീണ്ടും ഉയരത്തില്‍ പാറുമെന്നാണ് ദുബൈ നഗരത്തില്‍ ഉയര്‍ന്നു കേട്ട് രാഹുല്‍ അനുകൂല മുദ്രാവാക്യം നമ്മെ ഉണര്‍ത്തുന്നത്.



0 Comments