സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലോക്‌സഭാ മുന്‍ സ്പീക്കറും മുന്‍ സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.89 വയസ്സായിരുന്നു.
കഴിഞ്ഞമാസം അവസാനത്തോടെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് സോമനാഥ് ചാറ്റര്‍ജിയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ വച്ച് വീണ്ടും ആരോഗ്യം വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പത്തു തവണ ലോകസഭാംഗമായ അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
സോമനാഥ് ചാറ്റര്‍ജി പത്തു തവണ ലോക്‌സഭാംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായിരുന്നത്. 1968 മുതല്‍ സിപിഎം അംഗമായിരുന്ന സോമനാഥിനെ 2008 ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യയുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പുറത്താക്കലിനു പിന്നില്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar