ബിഷപ്പിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കാം

ജലന്ധര്‍: എല്ലാ നീക്കങ്ങളും വെറുതെയാവുന്നു.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് നടത്തിയ പ്രതിരോധനീക്കങ്ങളെല്ലാം പൊളിഞ്ഞു. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ അന്വേഷണസംഘം നല്‍കുന്നത്. ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുവാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്.
ബിഷപ്പ് ഹൗസിന് മുന്നില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സായുധപൊലീസിനെ വിന്യസിക്കുകയും ചെയ്തു.ബിഷപ്പ് ഹൗസിന് ചുറ്റും പഞ്ചാബ് പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ബിഷപ്പിനെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസറ്റുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014ലാണ്. അതിനാല്‍ തന്നെ പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടര്‍നടപടികളിലേക്ക് പോകാനാകൂ എന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar