അരങ്ങില്‍ ശ്രീധരന്റെ അനുസ്മരണ സമ്മേളനവും യു.എ.ഇ ദേശീയ ദിനാഘോഷവും നടത്തി.

ദുബൈ. ജനത പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇ കമ്മിറ്റി(LJ D) സോഷ്യലിസ്റ്റ് നേതാവ് അരങ്ങില്‍ ശ്രീധരന്റെ അനുസ്മരണ സമ്മേളനവും യു.എ.ഇ ദേശീയ ദിനാഘോഷവും നടത്തി.സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ തിക്കോടി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.വിവിധ സാമൂഹിക സാംസകാരിക രാഷ്ട്രീയ സംഘടന നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.ഇന്ത്യാ രാജ്യത്ത് നില നില്‍ക്കുന്ന ജാതി ലിംഗ വിവേചനം അവസാനിച്ചാല്‍ മാത്രമേ സോഷ്യലിസം പൂര്‍ണാര്‍ത്ഥത്തില്‍ നടത്താനാവു എന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച ഇ.കെ ദിനേശന്‍ പറഞ്ഞു. ഇതിന് ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമാണെന്നും ഇ.കെ.ദിനേശന്‍ കൂട്ടച്ചേര്‍ത്തു.എല്‍ ജെ ഡി മലപ്പുറം ജില്ലാ നേതാവ് മസ്ഹറിന് ജനത പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇ കമ്മിറ്റിയുടെ ഉപഹാരം രാജന്‍ കൊളാവിപ്പാലം സമ്മാനിച്ചു.നിരവധി പ്രമുഖര്‍ സംസാരിച്ചു.
പ്രവര്‍ത്തകര്‍ ഐക്യ പ്രതിഞ്ജ പുതുക്കി
0 Comments