സർക്കാരിന്‍റെ മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ്പിന്‍മാറ്റം;ഇ.ശ്രീധരൻ

കൊച്ചി:ലൈറ്റ് മെട്രൊ പദ്ധതിയിൽ നിന്ന് നിരാശയോടെ പിന്മാറുന്നുവെന്ന് ഇ.ശ്രീധരൻ. സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ് ഡിഎംആര്‍സിയുടെ പിന്‍മാറ്റം. പദ്ധതി ഡിഎംആര്‍സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡിപിആര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തില്ലെന്ന് കത്തില്‍ ഇ.ശ്രീധരന്‍ ആരോപിക്കുന്നു.
ഒടുവില്‍ ജനുവരി 24നും കരാറൊപ്പിടണമെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി കത്തയച്ചു. ഇതിനും മറുപടിയുണ്ടായില്ല. ഇതോടെയാണ് ഞെട്ടലോടെയും നിരാശയോടെയും പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി.
0 Comments