ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോ,സുപ്രിം കോടതി.

ന്യൂഡല്‍ഹി: സ്വാതന്ത്ര സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോ രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോ എന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രിം കോടതി.രാജ്യദ്രോഹ നിയമം കൊളോണിയല്‍ നിയമം മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഇത് ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.രാജ്യദ്രോഹം കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്നതില്‍ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. മഹാത്മഗാന്ധിയേയും ബാലഗംഗാധര തിലകനേയും നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു.രാജദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുണ്ട്. ഹരജികള്‍ ഒരുമിച്ച് കേള്‍ക്കും. നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar