കെ സുരേന്ദ്രന് ജാമ്യം, ജയില്‍ മോചിതനാകാനാവില്ല.

തിരുവനന്തപുരം:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു.നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസിലാണ്‌  ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനി ടെയായിരുന്നു സംഭവം.കേസില്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, വിവിധ കേസുകളില്‍ ആറോളം പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാനാവില്ല. കെ.സുരേന്ദ്രനെ പൊലീസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ സുരേന്ദ്രനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചിരുന്നു..
കൊട്ടാരക്കര സബ്ജയിലില്‍ നിന്നും  പൂജപ്പുരയിലെത്തിച്ച ജാമ്യം ലഭിച്ച സുരേന്ദ്രനെ കാണാന്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. നാമജപങ്ങളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ കെ സുരേന്ദ്രനെ സ്വീകരിച്ചത്.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കു പിന്തുണ അറിയിച്ച് നാല് എംഎല്‍എമാര്‍ കറുപ്പണിഞ്ഞ് നിയമസഭയിലെത്തി. പൂഞ്ഞാര്‍ എംഎല്‍എയായ പി.സി ജോര്‍ജും ബിജെപിയുടെ ഒ. രാജഗോപാലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവരാണ് കറുത്ത വേഷമണിഞ്ഞ് നിയമസഭയിലെത്തിയത്.
കറുപ്പ് ഷര്‍ട്ടും തോളില്‍ കറുത്ത ഷാളും അണിഞ്ഞാണ് പി.സി ജോര്‍ജ് നിയമസഭയില്‍ എത്തിയത്. ശബരിമല ഭക്തര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കറുപ്പ് വസ്?ത്രം ധരിച്ചത്. ഇന്നു മാത്രമാണ്? കറുത്ത വേഷത്തില്‍ പ്രതിഷേധിക്കുക. നാളെ മുതല്‍ എന്തുവേണമെന്ന് പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ശബരിമല യുവതി പ്രവേശത്തിനെതിരെ തുടക്കം മുതല്‍ തന്നെ ജോര്‍ജ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.ബിജെപി എം.എല്‍.എ ഒ.രാജഗോപാലും കറുത്ത വസ്?ത്രമണിഞ്ഞാണ്? സഭയിലെത്തിയത്.
ബിജെപിയുമായി സഹകരിച്ചു മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar