ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷിച്ച് പുറത്തെത്തിച്ചു.

ചിയാങ് റായ്: കാത്തിരിപ്പും പ്രാര്‍ഥനകളും രക്ഷൗദൗത്യവും വെറുതെയായില്ല. തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷിച്ച് പുറത്തെത്തിച്ചു.

ശരീരത്തിലുള്ള അണുബാധ പൂര്‍ണമായും നീക്കിയ ശേഷമേ നേരത്തെ ആശുപത്രിയിലെത്തിയ കുട്ടികളെ കാണാന്‍ ഇവരുടെ കുടുംബങ്ങളെ അനുവദിക്കുകയുള്ളൂ.

കുട്ടികളോടൊപ്പമുണ്ടായിരുന്ന ഡോക്ടറും മൂന്ന് നേവി ഡൈവര്‍മാരും പുറത്തിറങ്ങിയിട്ടുണ്ട്. ഗുഹാമുഖത്തു നിന്ന് മൂന്ന് ആംബുലന്‍സുകളിലായി ഇവരെയെല്ലാം ചിയാങ് റായിലെ ആശുപത്രിയില്‍ എത്തിച്ചു.

ബാങ്കോക്ക്: ലോകചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം വിജയകരമായി പൂർത്തിയായി. തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടന്നിരുന്ന 13 അംഗ സംഘത്തിൽ അവേശഷിച്ചിരുന്ന രണ്ടുപേരെ കൂടി പുറത്തെത്തിച്ചതോടെയാണ് രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തകരുടെ കഠിനാധ്വാനവും ലക്ഷക്കണക്കിനു ആളുകളുടെ പ്രാർഥനയും സഫലമായത്. ഗുഹയിൽ അകപ്പെട്ടതിന്‍റെ 17ാം ദിവസമാണ് അവസാനത്തെയാളെയും രക്ഷിച്ചെടുക്കാനായത്. ഇന്നു രാവിലെ മൂന്ന് കുട്ടികളെ പ്രത്യേക ദൗത്യസംഘം രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസങ്ങളിലായി എട്ടു കുട്ടികളേയും പുറത്തെത്തിച്ചിരുന്നു.

ഫുട്ബോൾ പരീശീലനത്തിന്‍റെ ഭാഗമായാണ് വടക്കൻ തായ്‌ലൻഡിൽ ‘ചെകുത്താന്‍റെ വായ്’ എന്നറിയപ്പെടുവന്ന ലാം തുവാങ് ഗുഹയിലേക്ക് ജൂൺ 23നു കുട്ടികളും കോച്ചും സാഹസിക വിനോദയാത്ര നടത്തിയത്. എന്നാൽ ഗുഹയിൽ കയറിയതിനു തൊട്ടുപിന്നാലെ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് പത്ത് കിലോമീറ്ററോളം ദൈർഘ്യമുള്ള ഗുഹയിൽ കൗമാരക്കാരായ 12 വിദ്യാർഥികളും അവരുടെ ഫുട്ബോൾ പരീശീലകനും കുടുങ്ങിപ്പോയത്. ഇവരെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് കുട്ടികൾ ഗുഹയിൽ അകപ്പെട്ടിട്ടുപോയെന്ന് പുറംലോകത്തെ അറിയിച്ചത്.

ഗുഹയിൽ അകപ്പെട്ടതിന്‍റെ പത്താം ദി​വ​സ​മാ​യി​രു​ന്നു ഇ​വ​ർ ജീ​വ​നോ​ടെയു​ണ്ടെ​ന്ന്​ ര​ണ്ട്​ ബ്രി​ട്ടീ​ഷ്​ മു​ങ്ങ​ൽ ​വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യ​ത്. ഉടൻ‌ തന്നെ ഇ​വ​ർ​ക്കാവശ്യമായ​ ഓ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഭക്ഷണവും എത്തിച്ച് ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങൾ ഒരുക്കി. പിന്നീടുള്ള നീണ്ട കൂടിയാലോചനകൾക്കു ശേഷമാണ് രക്ഷാദൗത്യം ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ്റമ്പതോളം നീന്തൽ വിദഗ്ധരടക്കം 1500ഓളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

ശനിയാഴ്ച രാവിലെയോടെ ഗുഹയിലെത്തിയ ഡോക്റ്റർമാരുടെ സംഘം കുട്ടികളെ പരിശോധിച്ചു. തുടർന്ന് കുട്ടികളുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിൽ പുറത്തെത്തിക്കേണ്ടവരുടെ മുൻഗണനാക്രമം നിശ്ചയിക്കുകയായിരുന്നു. ഏറ്റവും ദുർബലരായവരെ ആദ്യവും കൂട്ടത്തിൽ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാനായിരുന്നു തീരുമാനം. തുടർന്ന് ഞായറാഴ്ച വൈകിട്ടോടെ കൂട്ടത്തിൽ ഏറ്റവും ക്ഷീണിതരായ കുട്ടികളെ പുറത്തെത്തിക്കാൻ സാധിച്ചു. ഇതോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം എല്ലാവർക്കും കൈവന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച നടത്തിയ രണ്ടാംഘട്ട രക്ഷാ ദൗത്യത്തിൽ നാലു കുട്ടികളെയും കൂടി രക്ഷപ്പെടുത്തി.

ചിയാങ് റായ്: 12 കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ച തായ്‌ലാന്റ് അധികൃതര്‍ക്ക് അഭിമാനിക്കാം. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി മരണം വരിക്കേണ്ടി വന്ന സമാന്‍ ഗുണാന്‍ എന്ന ഉദ്യോഗസ്ഥന്റെ നഷ്ടം മുമ്പിലുണ്ട്.

കുട്ടികള്‍ ഉള്ള സ്ഥലത്തേക്ക് ഓക്‌സിജന്‍ എത്തിക്കലായിരുന്നു സമാന്‍ ഗുണാന്റെ ജോലി. തായ് നേവിയിലെ റിട്ടയര്‍ ഉദ്യോഗസ്ഥനാണിയാള്‍. ദുരന്തമുണ്ടായതറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിനൊപ്പം ചേര്‍ന്നു.ഓക്‌സിജന്‍ എത്തിച്ച് തിരിച്ചുവരുന്നതിനിടയില്‍ തന്റെ ടാങ്കിലെ ഓക്‌സിജന്‍ തീര്‍ന്നതാണ് മരണകാരണം. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.എന്നാല്‍ കുട്ടികളുടെ ജീവനു വേണ്ടി സ്വന്തംജീവന്‍ പണയംവച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണ്. തായ്‌ലാന്റിലെങ്ങും അദ്ദേഹത്തിന്റെ ബാനറുകളും ഹോര്‍ഡിങ്ങുകളും ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ധീരതയും അര്‍പ്പണവും മറക്കില്ലെന്നവര്‍ പറയുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar