ഡോ. റോബര്‍ട്ട് ഗെലോ സമ്മാനിച്ചു “ആ സാധനം ” എന്താണെന്ന് പറയാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്.
മഹമൂദ് മാട്ടൂൽ —————
അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി നൽകിയത് എന്താണ്? അവാർഡ് എന്ന് ചിലർ ; ഉപഹാരമെന്നു മറ്റു ചിലര് . ഇന്‍സ്റ്റിറ്റ്യൂട്ട്കാര് ക്ഷണിച്ചിട്ടു പോയതാണെന്ന് ചിലർ; സന്ദർശനത്തിനു അനുമതി വാങ്ങി അങ്ങോട്ട് കയറി പോയതാണെന്ന് വേറൊരു കൂട്ടർ. ആകപ്പാടെ ഒരു കണ്ഫ്യൂഷന്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് .അദ്ദേഹത്തിന് ലഭിക്കുന്ന ആദരം കേരത്തിനു കൂടി അർഹതപ്പെട്ടതാണ്. കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയിലെ നല്കിയതെങ്കിൽ അതും നമുക്ക് അഭിമാനകരം തന്നെ. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തവുമായി ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം ത്തെ കുറിച്ച് എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോയുമായും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും ചര്‍ച്ച നടത്തിയതും വലിയ കാര്യമാണ്. എന്ത് തന്നെയായാലും കേരളമുഖ്യ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡോ. റോബര്‍ട്ട് ഗെലോ സമ്മാനിച്ചു “ആ സാധനം ” എന്താണെന്നു വ്യക്തമാകാൻ കേരള സർക്കാരിന് ബാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഈ ഇൻസ്റ്റിറ്റ്യൂട്ട് ,ഞങ്ങൾ, പ്രവാസി മലയാളികൾ വേണ്ടപ്പെട്ടവർക്ക് അവാർഡ് നൽകാൻ വേണ്ടി ഉണ്ടാക്കുന്ന ഒരു തട്ടിക്കൂട്ട് സ്ഥാപനമല്ലെന്നും ഉറപ്പു വരുത്തണം
0 Comments