തൊടുപുഴയില്‍ കാണാതായ നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചിട്ടനിലയില്‍ കണ്ടെത്തി

ഇടുക്കി: വീട് നിറയെ രക്തക്കറ കാണുകയും വീട്ടുകാരെ കാണാതാവുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവില്‍.കാനാട്ട് കൃഷ്ണന്റെ കുടുംബത്തെയാണ് കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് പിറകിലെ കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടം മുടി കാനാട്ട് കൃഷ്ണനും കുടുംബത്തേയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃഷ്ണനു പുറമേ ഭാര്യ സുശീല,മകള്‍ ആര്‍ഷ,മകന്‍ അര്‍ജുന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് പിന്‍വശത്തുള്ള ആട്ടിന്‍ കൂടിന് സമീപത്തെ കുഴിയില്‍ മണ്ണിട്ട് മൂടിയ നിലയിലുണ്ടായിരുന്നത്.കഴിഞ്ഞ തിങ്കളാഴ്ച്ചമുതല്‍ ഇവരെ കാണാനില്ലായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ ഇവര്‍ സമീപത്തെ വീട്ടില്‍ നിന്ന് പാല്‍ വാങ്ങിയിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ച്ചയും പാല്‍ വാങ്ങാനെത്തിയിരുന്നില്ല. തുടര്‍ന്ന് സമീപവാസി അന്വേഷിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്.തുടര്‍ന്ന് അയല്‍വാസികള്‍ കൃഷ്ണന്റെ സഹോദരനെ വിവരമറിയിച്ചു.
സഹോദരന്‍ വന്ന് വീട് തുറന്നു നോക്കിയപ്പോള്‍ വീടിനുള്ളില്‍ നിറയെ രക്തം കണ്ടെത്തി. വീടും പരിസരവും പരിശോധിച്ചച്ചപ്പോള്‍ വീടിന്റെ പിന്‍വശത്ത് മണ്ണ് മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു.പോലിസ് എത്തി ഉച്ചയ്ക്ക് നാല് മൃതദേഹങ്ങളും പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.അന്വേഷണം വ്യാപിപ്പിച്ചു. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന കുടുംബത്തെ കൊന്നതിനു പിന്നിലുള്ള കാരണങ്ങള്‍ ്‌ന്വേഷിക്കുനന്തായി പോലീസ് പറഞ്ഞു
0 Comments