തോറ്റാല്‍ രാജ്യം വിടുമെന്ന് ട്രംപ്

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, താന്‍ തോറ്റാല്‍ രാജ്യംവിടുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ട്രംപ്.
ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയുമായി ഏറ്റുമുട്ടേണ്ടിവന്നത് എന്നില്‍ സമ്മര്‍ദമുണ്ടാക്കിയിരിക്കുകയാണ്. ഞാന്‍ തോറ്റാല്‍ സന്തുഷ്ടാവാനായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്കറിയില്ല, ചിലപ്പോള്‍ ഞാന്‍ രാജ്യംവിട്ടേക്കാം’ ട്രംപ് പറഞ്ഞു.
ബിഡനെ ജയിപ്പിച്ചാല്‍ അദ്ദേഹം അമേരിക്കയില്‍ കമ്മ്യൂണിസം നടപ്പാക്കുമെന്നും കുറ്റവാളികളായ കുടിയേറ്റക്കാരെ കൂട്ടത്തോടെ രാജ്യത്തേക്ക് കടത്തിവിടുമെന്നും ട്രംപ് ആരോപിച്ചു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവനയെ പരിഹാസത്തോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബിഡെന്‍ എതിരേറ്റത്. ‘ഉറപ്പാണോ?’ എന്ന ചോദ്യത്തോടെ, സമാനമായി ട്രംപ് നേരത്തെയും നടത്തിയ പ്രസ്താവനകളുടെ വീഡിയോ ട്വീറ്റ് ചെയ്തു..
0 Comments