ഉന്നുമായി കൂടിക്കാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി.

ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോങ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. പ്യോംഗ്യാംഗില്‍നിന്നു ലഭിച്ച ഭീഷണിയെ കുറ്റപ്പെടുത്തിയാണു ട്രംപിന്‍റെ പിന്‍മാറലെന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയ്ക്ക് ഈ സമയം ഉചിതമല്ലെന്നാണു തനിക്കു തോന്നുന്നതെന്നും ഇതാണു രണ്ടുകൂട്ടര്‍ക്കും നല്ലതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ച റദ്ദാക്കിയ വിവരം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെ ഉത്തരകൊറിയയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. നിങ്ങള്‍ നിങ്ങളുടെ ആണവ ശക്തിയെക്കുറിച്ചു പറയുന്നു. എന്നാല്‍ ഞങ്ങളുടെ ശക്തി അതിഭീമമാണ്. അവര്‍ ആയുധങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു എന്ന് ട്രംപ് പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്‍റെ തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലെ കാരണം എന്തെന്നു വ്യക്തമല്ല. കൂടിക്കാഴ്ച നടത്താനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ക്ഷണം ട്രംപ് നേരത്തെ സ്വീകരിച്ചിരുന്നു. അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയവും പുറത്തിറക്കിയിരുന്നു.
0 Comments