ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി, മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു

ഇന്തോനേഷ്യയില്‍ ക്രാക്കത്തോവ അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞു. 1000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.65 അടിയോളം തിരയടിച്ചെന്നാണ് വിവരം.രണ്ട് കൂറ്റന്‍ തിരമാലകളാണ് തീരത്തേക്കടിച്ചു കയറിയത്. ബീച്ചിലും പരിസരത്തും നിരവധി ആളുകള്‍ ഉണ്ടായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കഴിഞ്ഞ സെപ്റ്റംബറിലും ഇന്തോനേഷ്യയില്‍ ഭൂചലനത്തിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടായ വലിയ തിരകളുമാണ് വന്‍ ദുരന്തത്തിന് കാരണമായത്. സംഭവത്തെ കുറിച്ച് കൂടുതലറിയാന്‍ ജിയോളജിക്കല്‍ ഏജന്‍സ് പഠനം നടത്തിവരികയാണെന്ന് ദുരന്ത നിവാരണ ഏജന്‍സി വക്താവ് പുര്‍വോ നുഗ്രോഹോ പറഞ്ഞു. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

0 Comments