മനിതി സംഘം മടങ്ങി ശബരിമല കയറാന്‍ കഴിയാതെ,

തങ്ക അങ്കി ശബരിമലയില്‍ എത്തുന്ന അതേദിവസം തന്നെ പോലീസ് സംരക്ഷണത്തില്‍ മനിതി സംഘത്തെ മലചവിട്ടാന്‍ സജ്ജമാക്കിയത് ആര്.
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചു പോയത് പോലീസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണെന്നും അതല്ല പ്രതിഷേധത്തെ തുടര്‍ന്നാണെന്നും വിമര്‍ശനം ഉടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമല യാത്രയില്‍ നിന്നും പിന്മാറി. ശബരമില ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് അമ്മിണി എരുമേലിയിലെത്തിയത്.എന്നാല്‍ പമ്പയിലെത്തുന്ന സ്ത്രീകള്‍ക്ക് ശക്തമായ നെക്‌സല്‍ ബന്ധമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞു. എന്നാല്‍ സന്നിധാനത്ത് യാതൊരു പ്രയാസവുമില്ലാതെ ഭക്തര്‍ മലകയറി.
ശബരിമലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പൊലീസ് അറിയച്ചതിനെ തുടര്‍ന്നാണ് അമ്മിണി പിന്മാറിയത്. ഞായറാഴ്ച രാവിലെ പൊന്‍കുന്നം സ്റ്റേഷനിലെത്തിയ അമ്മിണിക്ക് നിലയ്ക്കല്‍ വരെ സുരക്ഷയൊരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നു.
അമ്മിണിയെ എരുമേലി സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു.
ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ മനിതി സംഘത്തെ പൊലീസ് തിരിച്ചയച്ചു. പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും കാനനപാതയില്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനിതി സംഘത്തെ തിരിച്ചിറക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ ജീവനും കൊണ്ടോടുന്ന പൊലീസും വീഡിയോയില്‍ ദൃശ്യമാണ്.
പിരിഞ്ഞു പോകാനാവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ ആദ്യം അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പിന്നീട് കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘത്തെ തടയാനായെത്തിയതും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉരിത്തിരിഞ്ഞതുമാണ് മനീതി സംഘത്തെ തിരിച്ചയക്കാന്‍ കാരണം. സംഘര്‍ഷം ഉണ്ടായപ്പോള്‍ തന്നെ അവരെ പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നിലയ്ക്കലിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയില്‍ എത്തിയത്. പമ്പ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കാന്‍ പൂജാരിമാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചാണ് സന്നിധാനത്തേയ്ക്ക് തിരിച്ചത്.
0 Comments