സിനിമാ നടന്മാര്‍ വെറും തൊഴിലാളികള്‍ മാത്രം: യു.കെ യൂസുഫിന്റെ അഭിമുഖം വിവാദത്തില്‍

സിനിമക്കാര്‍ മറ്റുള്ളവരെപ്പോലെ കൂലി വാങ്ങി ജോലി ചെയ്യുവരാണെന്നും അവര്‍ക്കെന്തിനാണ് സമൂഹവും മാധ്യമങ്ങളും അമിത പ്രാധാന്യം നല്‍കുന്നത് എന്നുമുള്ള യുവ വ്യവസായിയുടെ പരാമര്‍ശം വിവാദമാകുന്നു. കാസര്‍ഗോഡ് സ്വദേശിയും യുവ സംരംഭകനുമായ യു.കെ.യൂസുഫുമായി മംഗളം ചാനല്‍ നടത്തിയ ഹോട്ട് സീറ്റ് എന്ന പ്രോഗ്രാമിലാണ് വിവാദ പരാമര്‍ശം നടത്തിയത്. മറ്റുള്ള തൊഴില്‍ ശാലകളിലെപ്പോലെ സിനിമാ വ്യവസായത്തിലെ
ജീവനക്കാരാണ് ഒരോ അഭിനേതാവും സംവ്വിധായകനും അണിയറ പ്രവര്‍ത്തകരും എന്നിരിക്കെ, നടീ നടന്മാരെ അനാവശ്യമായി കെട്ടിയെഴുന്നള്ളിച്ച് കൊണ്ടു നടക്കുന്ന ചാനല്‍മാധ്യമ സംസ്‌ക്കാരം തെറ്റായ സന്ദേശമാണ് സമൂഹത്തില്‍ അരക്കിട്ടുറപ്പിക്കുന്നത് എന്നും യൂസുഫ് ചൂണ്ടിക്കാട്ടി. കര്‍ഷകര്‍,എഴുത്തുകാര്‍,ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍,തുടങ്ങി സമൂഹത്തിന്റെ പരിവര്‍ത്തന മേഖലയില്‍ മികവുറ്റ സേവനങ്ങള്‍ നടത്തുന്നവരെ അവഗണിച്ചുകൊണ്ട് മാധ്യമങ്ങള്‍ സിനിമക്കാരെ ഊതി വീര്‍പ്പിച്ചു കൊണ്ടു നടക്കുന്നത് തെറ്റാണെന്നും ഇത്തരം അല്‍പ്പത്തരങ്ങള്‍ മലയാളികള്‍ തിരിച്ചറിഞ്ഞു തിരുത്തണമെന്നും യൂസുഫ് പ്രതികരിച്ചു.സര്‍ക്കസ് കലാകാരന്മാര്‍ കാഴ്ച്ചവെക്കുന്ന മെയ്‌വഴക്കം പോലും നടന്മാര്‍ നടത്തുന്നില്ല.റിസ്‌ക്ക് നിറഞ്ഞ രംേെഗത്തല്ലാം ഡ്യൂപ്പ് ആണ് അഭിനയിക്കുന്നത്. ബാക്കിയെല്ലാം ആധുനിക ടെക്‌നോളജിയും കംപ്യൂട്ടര്‍ സാങ്കേതികതയും. എന്നിട്ടുംനാം ഉന്നത പുരസ്‌കാരങ്ങള്‍ വരെ നല്‍കി ഇവരെ അഭിനന്ദിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല, യൂസുഫ് പറഞ്ഞു. നാടക നടന്മാര്‍ ഒരു മറയുമില്ലാതെ കാണികള്‍ക്കു മുന്നില്‍ ആഭിനയിച്ചു ഫലിപ്പിച്ചിട്ടും നാം അവരെ അവഗണിക്കുന്നു. സിനിമക്കാര്‍ക്ക് കിട്ടുന്ന യാതൊരു സ്ഥാനവും നാടക നടന്മാര്‍ക്ക് ലഭിക്കുന്നില്ല. സിനിമാ ലോകത്തെയും അതിലെ അഭിനേതാക്കളേയും സമൂഹത്തിലെ വലിയ സ്വാധീനമുള്ള വ്യക്തികളാക്കി വളര്‍ത്തി കൊണ്ടുവരുന്നത് വിപണിയിലെ പരസ്യലോകത്തെ നിയന്ത്രിക്കാന്‍ വേണ്ടിയാണെന്നും സ്റ്റാര്‍,സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ കോര്‍പ്പറേറ്റ് താല്‍പ്പര്യ നിര്‍മ്മിതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും സിനിമക്കാരെ ഇങ്ങനെ എഴുന്നള്ളിച്ചു താര രാജാക്കന്മാരായി അവതരിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു പെണ്‍കട്ടി കണ്ണിറുക്കി കാണിച്ചപ്പോഴേക്കും അത് ലോകം മുഴുവന്‍ പ്രചരിപ്പിച്ച ചാനല്‍ പത്ര മാധ്യമ സംസ്‌കാരം സമൂഹത്തിനു വലിയ ഭീഷണി ഉണ്ടാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നവമാധ്യമങ്ങള്‍ ഈ ചര്‍ച്ച ഏറ്റെടുത്തതോടെ ഹോട്ട് സീറ്റ് ചര്‍ച്ച വന്‍ കോലാഹലങ്ങളാണ് ഉയര്‍ത്തുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിയും കണ്ണൂര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഭരണകൂട നിസ്സ്വംഗതയും എല്ലാം ചര്‍ച്ചയില്‍ നിറഞ്ഞു വരുന്നുണ്ട്. കാസര്‍ഗോട്ടെ അറിയപ്പെടുന്ന ബില്‍ഡറും ജീവകാരുണ്യ സാംസ്‌കാരിക രംഗത്തെ പ്രധാനിയുമാണ് യു.കെ.യൂസുഫ്.കാസര്‍ഗോഡിനോട് സംസ്ഥാന ഭരണകൂടങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്ന അവഗണനക്കെതിരെ ജനരോഷം ഉയര്‍ത്തികൊണ്ടു വരുന്ന നിരവധി ഇടപെടലുകള്‍ ഈ വ്യവസായി നടത്തിയിട്ടുണ്ട്.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar