ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്.
ന്യുഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്. രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ തങ്ങുകയോ ഇന്ത്യ വഴി ട്രാന്‍സിസ്റ്റ് വിസയില്‍ യാത്ര ചെയ്യുകയോ ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിവിധ എയര്‍ലൈന്‍സുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്തി വിലക്ക് നീട്ടാനോ പിന്‍വലിക്കാനോ സാധ്യതയുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തി മടങ്ങുന്ന പ്രവാസികളെ സംബന്ധിച്ച് പുതിയ തീരുമാനം തിരിച്ചടിയാണ്. നേരത്തെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സൗദിയിലേക്കും കുവൈത്തിലേക്കും വിലക്ക് നിലനില്‍ക്കുന്നുണ്ട്. സൗദി മെയ് 17 വരെ ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.അതേ സമയം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് സിംഗപ്പൂരും ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദീര്‍ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും.ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരുമെന്നാണറിയുന്നത്.
0 Comments