മരണങ്ങളുടെയെല്ലാം ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലവും ഐ.സി.യു കിടക്കകള്‍ ഇല്ലാത്തതിനാലും ആളുകള്‍ മരിച്ചുവീഴുന്ന അവസ്ഥയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അലംഭാവത്തിനതിരെ നാനാദിക്കില്‍ നിന്നും രൂക്ഷ വിമര്‍ശനമാണുയരുന്നത്.ഈ മരണങ്ങളുടെയെല്ലാം ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
കൊറോണ ശരീരത്തില്‍ ഓക്‌സിജന്‍ അളവ് കുറക്കും. കൂടാതെ ഓക്‌സിജന്‍ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും ധാരാളം മരണങ്ങള്‍ക്ക് കാരണമാകും.കേന്ദ്രസര്‍ക്കാര്‍ ഇത് നിങ്ങള്‍ കാരണമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം മാത്രം 2263 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യതലസ്ഥാനത്തുള്‍പ്പെടെ നിരവധി ആശുപത്രികളാണ് ഓക്‌സിജന്‍ അഭാവവും ഐ.സി.യു കിടക്കകളും മരുന്നുകളും ഇല്ലാതെ ദുരന്തഭൂമിയാകുന്നത്. നിരവധിപേര്‍ക്കാണ് ഓക്‌സിജന്‍ ലഭിക്കാതെ ജീവന്‍ നഷ്ടമായത്.ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 പേര്‍ ഓക്‌സിജന്റെ ക്ഷാമം മൂലം മരിച്ചിരുന്നു. രണ്ട് മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ഓക്‌സിജന്‍ ക്ഷാമം 60 രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയുംചെയ്തിരുന്നു.
0 Comments