ഇലക്ഷന്‍ പ്രളയത്തില്‍ ഇടതിന് കനത്ത പരാജയം

കോഴിക്കോട്.2019 ലെ ഇലക്ഷന്‍ പ്രളയത്തില്‍് എല്ലാ സര്‍വേകളും എക്‌സിറ്റ് പോളുകളും കാറ്റില്‍പ്പറത്തിഇടതിന് കനത്ത പരാജയം .ഇരുപതില്‍ പത്തൊമ്പത് സീറ്റും നേടി യുഡിഎഫ് തരംഗം കേരളത്തില്‍. സംസ്ഥാനത്തെ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 20 ല്‍ 19 സീറ്റുകളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമാണ് ലഭിച്ചത്. ആലപ്പുഴയിലാണ് എല്‍.ഡിഎഫിന് സമാശ്വാസ വിജയം കിട്ടിയത്. എല്‍ഡിഎഫിന്റെ പരമ്പാഗത കോട്ടയായി കണ്ടിരുന്ന പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍, കാസര്‍ഗോഡ് എന്നിവയെല്ലാം കോണ്‍ഗ്രസിനൊപ്പം നിന്നു.ആറ് മണ്ഡലങ്ങളില്‍ ലക്ഷ്തിനുമുകളിലാണ് ഭൂരിപക്ഷം.
എല്ലാ സര്‍വേകളും എക്‌സിറ്റ് പോളും പാലക്കാട് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രവചിച്ചപ്പോള്‍ യുഡിഎഫിന് അനുകൂലമായാണ് നീന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്
വിജയിച്ച എട്ട് മണ്ഡലങ്ങളിലും യുഡിഎഫാണ് മുന്നേറിയത്. 2014ല്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ വിജയിച്ച ആലപ്പുഴയില്‍ മാത്രമാണ് സിപിഎമ്മിലെ എ.എം. ആരിഫ് മുന്നേറുന്നത്.
മലബാറില്‍ നിന്നും ഒരു സീറ്റ് പോലും എല്‍ഡിഎഫിന് ലഭിക്കാത്ത സാഹചര്യം ചരിത്രത്തില്‍ ആദ്യമാകും. പരമ്പരാഗതമായി എല്‍ഡിഎഫിന് ലഭിച്ചിരുന്ന വോട്ടുകളില്‍ നല്ലൊരു പങ്ക് യുഡിഎഫിലേക്ക് ഒഴുകി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വവും കേന്ദ്ര സര്‍ക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണവുമാണ് യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാക്കിയത്. ന്യൂനപക്ഷ വോട്ടുകള്‍ മുഴുവനായി യുഡിഎഫിന് അനുകൂലമായപ്പോള്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്തില്ല.

മലബാറിനൊപ്പം മധ്യകേരളവും തെക്കന്‍കേരളവും യുഡിഎഫിനൊപ്പം നില്‍ക്കുകയാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ ഉയര്‍ന്ന ലീഡ് നിലനിര്‍ത്താന്‍ കഴിയുന്നത് മികച്ച വിജയത്തിലേക്കുള്ള വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയേക്കും. അമ്പത് ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ വയനാട്ടില്‍ രാഹുല്‍ രണ്ട് ലക്ഷത്തിന്റെ വോട്ടിന്റെ ഭൂരിപക്ഷം നേടി കഴിഞ്ഞു.

മലപ്പുറം, ഇടുക്കി, ആലത്തൂര്‍, ആലത്തൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ലീഡ് നേടാന്‍ യുഡിഎഫിനായിട്ടുണ്ട്. സിപിഎം സിറ്റിങ് എംപിമാരായ പാലക്കാടിലെ എം.ബി. രാജേഷിന്റെയും ആലത്തൂരിലെ പി.കെ. ബിജുവിന്റെയും ആറ്റിങ്ങലിലെ എ. സമ്പത്തിന്റെയും പിന്നോട്ടുള്ള പോക്ക് എല്‍ഡിഎഫിന കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar